Tuesday, January 23, 2018 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 08.05 AM

പുകയില അഴിമതിക്കേസ്: ആദായനികുതി വകുപ്പ് ജയലളിതയ്ക്കയച്ച രഹസ്യകത്ത് ശശികലയുടെ മുറിയില്‍ നിന്ന് കണ്ടെത്തി

uploads/news/2018/01/183204/income-tax.jpg

ചെന്നൈ: പുകയില അഴിമതിയെപ്പറ്റി ആദായനികുതി വകുപ്പ് തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്ക്ക് അയച്ച രഹസ്യ കത്ത് വികെ ശശികലയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ കോടതിയില്‍ അറിയിച്ചു. ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനില്‍ നടത്തിയ റെയ്ഡിനിടെയാണ് കത്ത് കണ്ടെത്തിയതെന്ന് ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സൂസി ബാബു വര്‍ഗീസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. പുകയില അഴിമതിയെപ്പറ്റി സംസ്ഥാന ഡിജിപിക്കും ജയലളിതയ്ക്കും അയച്ച രഹസ്യ കത്ത് തന്നെയാണിതെന്ന് ആദായനികുതി വകുപ്പ് പറഞ്ഞു.

നിരോധിത പുകയില ഉല്‍പ്പന്ന കേസുമായി ബന്ധപ്പെട്ട് ഡിഎംകെ എംഎല്‍എ ജെ അന്‍പഴകന്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. പുകയില ഉല്‍പ്പന്ന വില്‍പ്പനയുമായി ബന്ധപ്പെട്ട് 2016 ജൂണില്‍ മാധവറാവുവിന്റെ കമ്പനിയില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോഴാണ് മൂന്നു വര്‍ഷമായി നടന്ന വന്‍ സാമ്പത്തിക അഴിമതി പുറത്തു വന്നത്.

മാധവറാവുവിന്റെ മൊഴിയും, പിടിച്ചെടുത്ത വിവരങ്ങളും വിശദമായി കത്തിലുണ്ടായിരുന്നു. ആരോഗ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും, പോലീസുകാര്‍ക്കും, വ്യക്തികള്‍ക്കും റാവു നല്‍കിയ പണത്തേക്കുറിച്ചുള്ള വിവരങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 2013ല്‍ തന്നെ തമിഴ്‌നാട് നിരോധിച്ചിരുന്നെങ്കിലും ഇപ്പോഴും ലഭ്യമാകുന്നുണ്ട്.

Ads by Google
Saturday 13 Jan 2018 08.05 AM
Ads by Google
LATEST NEWS
TRENDING NOW