Tuesday, January 23, 2018 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 07.46 AM

ബസ്ജീവനക്കാരുടെ വേതന വര്‍ദ്ധന സമരം പരാജയം, എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി; തമിഴ്‌നാട് എംഎല്‍എമാരുടെ ശമ്പളം 1.05 ലക്ഷം

Tamil Nadu,raise salary

ചെന്നൈ: തമിഴ്‌നാട് എംഎല്‍എമാരുടെ മാസശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ബില്‍ പാസായി. ഇതോടെ 55,000 എന്നത് 1.05 ലക്ഷത്തിലേക്ക് ഉയര്‍ന്നു. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി കഴിഞ്ഞ ജൂലൈയിലാണ് ഇത് സംബന്ധിച്ച ബില്‍ അവതരിപ്പിച്ചത്. ശമ്പളവര്‍ദ്ധനവിനൊപ്പം എംഎല്‍എമാരുടെ പെന്‍ഷന്‍ 12,000 ത്തില്‍ നിന്നും 20,000 ആയി ഉയര്‍ത്തിയിട്ടുണ്ട്.

ശമ്പളവര്‍ദ്ധനവിനെക്കുറിച്ചുള്ള ബില്‍ അവതരിപ്പിച്ചതിനെ ഡിംഎംകെ നേതാവ് എം.കെ. സ്റ്റാലിനും ആര്‍കെ നഗറില്‍ നിന്നും വിജയിച്ച എംഎല്‍എയും വിമത നേതാവുമായ ടി.ടി.വി. ദിനകരനും രംഗത്തുവന്നിരുന്നു. തമിഴ്‌നാട്ടില്‍ കഴിഞ്ഞ ഒന്‍പത് ദിവസമായി ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍ വേതനവര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുമ്പോള്‍ എംഎല്‍എമാരുടെ ശമ്പളം നേരെ ഇരട്ടിയാക്കിതിനെ ആയതിനെ ഇരുവരും ചോദ്യം ചെയ്തു.

കഴിഞ്ഞദിവസമാണ് സമരക്കാര്‍ പിന്‍മാറിയത്. തമിഴ്‌നാട്ടിലെ പ്രധാന ആഘോഷമായ പൊങ്കലിനെത്തുടര്‍ന്നാണ് ഇവര്‍ പിന്മാറാന്‍ തയ്യാറായത്. സമരം ഒത്തുതീര്‍ക്കുന്നതിന് മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്. ഇ പത്മനാഭനെ മധ്യസ്ഥനായി നിയോഗിച്ചിരിന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW