Tuesday, January 23, 2018 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.22 AM

ഓഹരികള്‍ എങ്ങോട്ട്‌?

രാജ്യാന്തര വിപണിയില്‍ എണ്ണവില ദിനംപ്രതി കുതിക്കുകയാണ്‌. 2017 ന്റെ തുടക്കത്തില്‍ ബാരലിന്‌ 50 ഡോളര്‍ ആയിരുന്ന എണ്ണവിലയില്‍ ഇതുവരെ 20 ശതമാനം വര്‍ധനയുണ്ടായി. ബാരലിന്‌ 68 ഡോളറാണ്‌ നിലവില്‍ വില. വില വര്‍ധന രാജ്യത്തെ ഓഹരി വിപണികളേയും പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച്‌ എണ്ണയുമായി ബന്ധപ്പെട്ട ഓഹരികളെ. എണ്ണവില വര്‍ധിക്കുന്നത്‌ രാജ്യത്തിന്റെ സമ്പത്തിക ഭദ്രതയ്‌ക്കും തിരിച്ചടിയാകും. ദിനംപ്രതി ഇന്ധനവില മാറുന്ന സമ്പ്രദായം ഏര്‍പ്പെടുത്തിയതോടെ വരും ദിനങ്ങളില്‍ റീട്ടെയില്‍ വിപണിയും പ്രതിസന്ധിയിലാകും. രൂപ ഡോളറിനുമേല്‍ കരുത്താര്‍ജിക്കുന്നതാണു കുത്തനെയുള്ള വിലവര്‍ധനയെ പ്രതിരോധിക്കുന്നത്‌.
അമേരിക്ക എണ്ണയുടെ ഉപഭോഗം വര്‍ധിപ്പിച്ചതും ഒപെക്‌ രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചതുമാണു വിലവര്‍ധനയ്‌ക്കു കാരണം. വര്‍ഷാവസാനത്തോടെ എണ്ണവില ബാരലിന്‌ 80-90 ഡോളര്‍ എത്തുമെന്നാണ്‌ വിലയിരുത്തല്‍.

എണ്ണവില നേരിട്ടും പരോക്ഷവുമായി ബാധിക്കാവുന്ന ഓഹരികള്‍;

ഒ.എന്‍.ജി.സി.

എണ്ണവില വര്‍ധന ആഘോഷിക്കാനൊരുങ്ങുന്ന കമ്പനി. കമ്പനിയെ സംബന്ധിച്ചിടത്തോളം എണ്ണ ബാരലിന്‌ 45-47 ഡോളറില്‍ നില്‍ക്കുന്നതാണ്‌ ഉത്തമം. 45ല്‍ താഴെ പോയാല്‍ കമ്പനിയ്‌ക്കു നഷ്‌ടമാണ്‌. ആ നിലയ്‌ക്കു 47ന്‌ മുകളിലേക്കുള്ള ഏതൊരു സംഖ്യയും വരുമാനം വര്‍ധിപ്പിക്കും.
എച്ച്‌.പി.സി.എല്‍,
ബി.പി.സി.എല്‍.

എണ്ണവില വര്‍ധന കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ അസംസ്‌കൃത വസ്‌തുക്കളുടെ വില വര്‍ധനയ്‌ക്കു തുല്യമായ വര്‍ധന ഇന്ധനവിലയില്‍ വരുത്താന്‍ കമ്പനികള്‍ക്ക്‌ കഴിയില്ല.

റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌

എണ്ണവില വര്‍ധന ഗുണകരമാകും. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 50 ശതമാനവും റിഫൈനറി ബിസിനസില്‍ നിന്നാണ്‌. സ്വകാര്യ സ്‌ഥാപനമെന്ന നിലയില്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഉണ്ടാകില്ല. വില നിയന്ത്രണം കമ്പനി ബോര്‍ഡ്‌ തീരുമാനിക്കും.

സി.പി.എം.എല്‍.

വില വര്‍ധന അനുകൂലിക്കുന്ന സ്‌ഥാപനമാണ്‌ ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌(സി.പി.എം.എല്‍). ലാഭം ഗവേഷണ പദ്ധിതികള്‍ക്ക്‌ ഉപയോഗിക്കാന്‍ നിലവില്‍ തന്നെ ധരാണ.
എം.ആര്‍.പി.എല്‍.

മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ്‌ പെട്രോകെമിക്കല്‍സ്‌ ലിമിറ്റഡ്‌(എം.ആര്‍.പി.എല്‍) പോലുള്ളവയ്‌ക്കു വില വര്‍ധന തലവേദനയാകും. ഇവരുടെ പ്രവര്‍ത്തന ചെലവ്‌ വര്‍ധിക്കും. പലിശയിനത്തിലും വരുമാനം കണ്ടത്തേണ്ടി വരും.
ഐ.ഒ.സി.

ലാഭത്തില്‍ ചെറിയ നഷ്‌ടം സംഭവിക്കാം. എണ്ണവില രാജ്യാന്തര വിലയ്‌ക്കനുസരിച്ച്‌ ദൈനംദിനം മാറുന്നതിനാല്‍ വലിയ ചലനങ്ങള്‍ ഉണ്ടാകില്ല. എങ്കിലും വില വര്‍ധനയെ അനുകൂലിക്കുന്നു.

വ്യോമയാന ഓഹരികള്‍

വില വര്‍ധന കാര്യമായി ക്ഷീണം ചെയ്യും. വരുമാനത്തിന്റെ 50 ശതമാനവും ഇത്തരം കമ്പനികള്‍ ഇന്ധനത്തിനായാണ്‌ ഉപയോഗിക്കുന്നത്‌. മുമ്പും ഇന്ധനവില വര്‍ധന ഓഹരികളെ വീഴ്‌ത്തിയിരുന്നു. വില വര്‍ധ ഉപയോക്‌താക്കളിലേക്ക്‌ വഴിമാറുമെന്നു ഉറപ്പ്‌.

കെയെണ്‍ ഇന്ത്യ

രാജ്യത്തെ പ്രധാന എണ്ണ പര്യവേഷണ കമ്പനി. സ്വകാര്യ കമ്പനി. വില വര്‍ധന ഗുണകരമാകും. പൊതു-സ്വകാര്യ മേഖലാ കമ്പനികള്‍ക്ക്‌ എണ്ണ വിതരണം ചെയ്യുന്നു. വില വര്‍ധിക്കുന്നതോടെ ലാഭം വര്‍ധിക്കും. (ഓഹരികള്‍ നിലവില്‍ ട്രേഡ്‌ ചെയ്യപ്പെടുന്നില്ല)

ഓട്ടോ ഓഹരികള്‍

ഇന്ധനവില വര്‍ധിക്കുന്നത്‌ നേരിട്ട്‌ പ്രതിഫലിക്കുന്ന മേഖല. ഓഹരി വിപണികളുടെ മികച്ച ഭാഗം. ദിനംപ്രതി വില മാറുന്നതോടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടേക്കാം.

Ads by Google
Saturday 13 Jan 2018 02.22 AM
YOU MAY BE INTERESTED
TRENDING NOW