Tuesday, January 23, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.22 AM

റെക്കോഡ്‌ ആവര്‍ത്തിച്ച്‌ വിപണി

uploads/news/2018/01/183182/f1.jpg

മുംബൈ: വിപണിയില്‍ റെക്കോഡുകള്‍ക്ക്‌ മണിക്കൂറുകളുടെ ആയുസ്‌. വാരാന്ത്യം പുതു ഉയരം താണ്ടി വിപണികള്‍ വ്യാപാരം അവസാനിപ്പിച്ചു. നിക്ഷേപകരെ സംബന്ധിച്ച്‌ നേട്ടത്തിന്റെ വാരമാണ്‌ അവസാനിക്കുന്നത്‌. ആഴ്‌ചയില്‍ നാല്‌ ദിവസവും വിപണികള്‍ റെക്കോഡ്‌ തിരുത്തി. കോര്‍പ്പറേറ്റ്‌ കമ്പനികളുടെ വരുമാന പ്രതീക്ഷയിലാണ്‌ വിപണികളുടെ കുതിപ്പ്‌.
സെന്‍സെക്‌സ്‌ 88.90 പോയിന്റ്‌ ഉയര്‍ന്ന്‌ 34,592.39ലും നിഫ്‌റ്റി 30.05 പോയിന്റ്‌ കൂടി 10,681.25ലുമാന്‌ ഇന്നലെ പടിയിറങ്ങിയത്‌. നിക്ഷേപകരെല്ലാം ഓഹരികള്‍ വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു. നിഫ്‌റ്റി 10,700നോട്‌ അടുക്കുന്നതും ആശാവഹമാണ്‌.
സുപ്രീം കോടതി ജഡ്‌ജിമാര്‍ അപ്രതീക്ഷിതമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നു വ്യാപാരമധ്യത്തില്‍ വിപണികള്‍ തളര്‍ന്നിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ശുഭസൂചകമായതോടെ സൂചികകളില്‍ റെക്കോഡ്‌ പ്രത്യക്ഷപ്പെട്ടു. എണ്ണവിലയിലെ കുതിപ്പ്‌ ആശങ്കയുണര്‍ത്തുന്നുണ്ടെങ്കിലും 2018 മെച്ചപ്പെട്ടതാകുമെന്നാണ്‌ വിലയിരുത്തല്‍. പ്രാദേശികനിക്ഷേപകരാണു വിപണികളുടെ കരുത്ത്‌. 770.02 കോടിയുടെ ഓഹരികള്‍ ഇവര്‍ കഴിഞ്ഞ ദിവസം വാങ്ങിക്കൂട്ടിയതായി കണക്കുകള്‍ വ്യക്‌തമാക്കി. അതേസമയം വിദേശനിക്ഷേപകര്‍ 623.63 കോടിയുടെ ഓഹരികള്‍ കൈയ്യൊഴിഞ്ഞു. വ്യാപാര സമയത്തിനു ശേഷമാണ്‌ ഇന്‍ഫോസിസ്‌ റിപ്പോര്‍ട്ടുകള്‍ വന്നത്‌.
അടുത്ത ദിവസങ്ങളിലാകും ഇതിന്റെ പ്രതിഫലനങ്ങള്‍ കാണുക. കമ്പനിയുടെ അറ്റാദായം ഒക്‌ടോബര്‍- ഡിസംബര്‍ പാദത്തില്‍ 38.3 ശതമാനം വര്‍ധിച്ച്‌ 5,129 കോടിയിലെത്തി. ഐ.സി.ഐ.സി.ഐ. ബാങ്ക്‌, ഒ.എന്‍.ജി.സി, റിലയന്‍സ്‌, ഡോ.റെഡ്‌ഡീസ്‌ ലാബ്‌, ലാര്‍സന്‍ ആന്‍ഡ്‌ ട്യൂബ്രോ, ഇന്‍ഡസ്‌സിന്‍ഡ്‌ ബാങ്ക്‌, ടാറ്റ മോട്ടോഴ്‌സ്‌ തുടങ്ങിയ ഓഹരികളാണ്‌ നേട്ടമുണ്ടാക്കിയത്‌. ബോര്‍ഡര്‍ വിപണികളിലും നേട്ടങ്ങള്‍ പ്രകടമായിരുന്നു.

Ads by Google
Saturday 13 Jan 2018 02.22 AM
YOU MAY BE INTERESTED
TRENDING NOW