Tuesday, January 23, 2018 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.07 AM

ബ്ലാസ്‌റ്റേഴ്‌സിനെയും ആരാധകരെയും പുകഴ്‌ത്തി കിസിറ്റോ

uploads/news/2018/01/183156/s6.jpg

മുംബൈ: കേരളാ ബ്ലാസ്‌റ്റേഴ്‌സിനെയും ആരാധകരെയും പുകഴ്‌ത്തി ബ്ലാസ്‌റ്റേഴ്‌സിന്റെ ഉഗാണ്ടന്‍ യുവതാരം കിസിറ്റോ കിസിറോണ്‍. പ്രമുഖ ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട്‌ കോമിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ കിസിറ്റോയുടെ കേരളാ പ്രേമം തുറന്നുകാട്ടിയത്‌.
ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി കളിക്കുകയെന്നതു തനിക്കു സ്വപ്‌ന തുല്യമായ അനുഭവമാണ്‌ സമ്മാനിച്ചതെന്നും ഇതിഹാസങ്ങളെ പോലെയാണ്‌ ആരാധകര്‍ ബ്ലാസ്‌റ്റേഴ്‌സ്‌ കളിക്കാരെ കാണുന്നതെന്നും കിസിറ്റോ പറഞ്ഞു.
പൂണെക്കെതിരായ മത്സരത്തില്‍ തന്നെ ടീമില്‍ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നും കിസിറ്റോ വിശ്വസിക്കുന്നു. ഒരേ പൊസിഷനില്‍ കളിക്കുന്നതും ഒരേ സ്‌ഥലത്തു നിന്നും വരുന്നതും കറേജ്‌ പെകൂസനുമായി കളിക്കളത്തില്‍ മികച്ച ധാരണയുണ്ടാക്കാന്‍ സഹായിച്ചുവെന്നും കിസിറ്റോ അഭിപ്രായപ്പെട്ടു. അടുത്ത മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും താരം പറഞ്ഞു.
ആരാധകര്‍ ബ്ലാസ്‌റ്റേഴ്‌സ്‌ ടീമിനു നല്‍കുന്ന പിന്തുണ എല്ലായിപ്പോഴും തുടരണമെന്ന്‌ കിസിറ്റോ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വിസ്‌മയിപ്പിക്കുന്ന ആരാധകക്കൂട്ടമാണു ബ്ലാസ്‌റ്റേഴ്‌സിന്റേതെന്നാണ്‌ ഉഗാണ്ടന്‍ താരത്തിന്റെ അഭിപ്രായം.

Ads by Google
Saturday 13 Jan 2018 02.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW