Tuesday, January 23, 2018 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jan 2018 02.07 AM

നെയ്‌മറിനെ സ്വന്തമാക്കാന്‍ റയാല്‍ നീക്കം തുടങ്ങി

uploads/news/2018/01/183155/s5.jpg

മാഡ്രിഡ്‌: ഫ്രഞ്ച്‌ ക്ലബ്‌ പാരീസ്‌ സെന്റ്‌ ജെര്‍മെയ്‌നില്‍ നിന്ന്‌ ബ്രസീലിയന്‍ താരം നെയ്‌മറിനെ സ്വന്തമാക്കാന്‍ സ്‌പാനിഷ്‌ വമ്പന്‍മാരായ റയാല്‍ മാഡ്രിഡ്‌ നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. സ്‌പാനിഷ്‌ മാധ്യമമായ മാഴ്‌സയാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌.
2019 സമ്മര്‍ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയിലൂടെയായിരിക്കും നെയ്‌മര്‍ റയാലിലെത്തുക. ഇക്കാര്യത്തില്‍ നെയ്‌മര്‍ക്കും സമ്മതമാണെന്നും ചര്‍ച്ച പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ്‌ തുകയായ 222 മില്യണ്‍ യൂറോയ്‌ക്കാണ്‌ നെയ്‌മറെ പിഎസ്‌ജി സ്വന്തമാക്കിയത്‌. എന്നാല്‍ നെയ്‌മറെ സ്വന്തം നിരയിലെത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി റയാല്‍ പ്രസിഡന്റ്‌ പറഞ്ഞതോടെയാണ്‌ റയാലിന്റെ നീക്കം പുറത്തുവന്നത്‌.
2019 വരെ നെയ്‌മറുടെ സേവനം പി.എസ്‌.ജിയ്‌ക്ക് വിട്ടുനല്‍കാന്‍ റയാലും തയ്യാറാണ്‌. നെയ്‌മറുടെ സഹായത്തോടെ പി.എസ്‌.ജി. ചാമ്പ്യന്‍ ലീഗ്‌ വിജയിക്കാനാണ്‌ ആഗ്രഹിക്കുന്നതിന്‌. അതിന്‌ ശേഷം നെയ്‌മറെ വിട്ടുകൊടുക്കും എന്നാണ്‌ സൂചന.

Ads by Google
Saturday 13 Jan 2018 02.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW