Tuesday, January 23, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
ആര്‍. സുരേഷ്‌
Saturday 13 Jan 2018 01.55 AM

വിട്ടുപോയതു രണ്ടു പാര്‍ട്ടികള്‍; യു.ഡി.എഫിനു പ്രഹരം

uploads/news/2018/01/183114/k6.jpg

തിരുവനന്തപുരം : ഘടകകക്ഷികളെ പിടിച്ചുനിര്‍ത്തുന്നതില്‍ യു.ഡി.എഫ്‌ വീണ്ടും പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞു രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിന്‌ മുമ്പ്‌ തന്നെ രണ്ടുകക്ഷികള്‍ മുന്നണി വിട്ടിരിക്കുന്നു.

സീറ്റുവിഭജനവും കാലുവാരിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണു ജനതാദളിനെ പ്രകോപിപ്പിച്ചതെങ്കില്‍ ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട പ്രശ്‌നമാണു കേരളാ കോണ്‍ഗ്രസി(എം)നെ അകറ്റിയത്‌. വിവാദങ്ങളില്‍ നട്ടംതിരിയുന്ന സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാന്‍ ശ്രമിക്കുമ്പോഴാണു മുന്നണിക്കു തിരിച്ചടിയുണ്ടായിരിക്കുന്നത്‌.

അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പിന്‌ മുമ്പ്‌ മുന്നണിയുടെ അടിത്തറ ശക്‌തമാക്കാന്‍ ശ്രമിക്കുന്ന യു.ഡി.എഫിന ഇത്‌ തലവേദനയായി.
വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി വിട്ടുപോയതുകൊണ്ട്‌ നിയമസഭയിലെ ബലാബലത്തില്‍ വലിയ മാറ്റമൊന്നുമുണ്ടാകില്ല. ജനപിന്തുണയിലും വലിയ പ്രത്യാഘാതമുണ്ടാക്കില്ല. എന്നാല്‍, കോഴിക്കോട്‌ ജില്ല ഉള്‍പ്പെടെ മലബാറിലെ ചില മേഖലകളില്‍ ഇത്‌ മുന്നണിയെ തളര്‍ത്തും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഘടകകക്ഷികള്‍ യു.ഡി.എഫിനെ ഉപേക്ഷിക്കുന്ന നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌. ആദ്യം ആര്‍. ബാലകൃഷ്‌ണപിള്ളയുടെ പാര്‍ട്ടിയാണ്‌ പുറത്തുപോയത്‌. പിന്നീട്‌ കെ.ആര്‍. അരവിന്ദാക്ഷന്റെ നേതൃത്വത്തില്‍ സി.എം.പിയിലെ ഒരുവിഭാഗവും കോവൂര്‍ കുഞ്ഞുമോന്റെ നേതൃത്വത്തില്‍ ആര്‍.എസ്‌.പിയിലെ ഒരുവിഭാഗവും മുന്നണിവിട്ടിരുന്നു.

ഒരു ദശകമായി ഇടതുമുന്നണിയില്‍ നിന്നു യു.ഡി.എഫിലേക്കുണ്ടായിരുന്ന ഒഴുക്കാണ്‌ ഇപ്പോള്‍ എതിര്‍ദിശയിലായത്‌. ഒന്‍പത്‌ വര്‍ഷം നീണ്ട യു.ഡി.എഫ്‌ ബാന്ധവമാണ്‌ ഇപ്പോള്‍ വീരേന്ദ്രകുമാറും കൂട്ടരും ഉപേക്ഷിച്ചിരിക്കുന്നത്‌. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ്‌ വിഭജനവുമായി ബന്ധപ്പെട്ടാണ്‌ വീരേന്ദ്രകുമാറും കൂട്ടരും എ.കെ.ജി സെന്ററിന്റെ പടിയിറങ്ങിയത്‌.

മറ്റൊരു ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കലില്‍ നില്‍ക്കുമ്പോഴാണ്‌ അവര്‍ വീണ്ടും ആ പടി കയറാന്‍ തീരുമാനിച്ചത്‌. 2009-ല്‍ കോഴി:േക്കാട്‌ പാര്‍ലമെന്റ്‌ സീറ്റ്‌ നല്‍കാത്തതിന്റെ പേരിലാണ്‌ വീരേന്ദ്രകുമാര്‍ ഇടതുമുന്നണി വിട്ടത്‌.

യു.ഡി.എഫിലായിരിക്കെ ചോദിച്ച സീറ്റിനു പകരം പാലക്കാട്‌ നല്‍കിയെങ്കിലും അവിടെയുണ്ടായ കനത്ത തോല്‍വി അവരെ വല്ലാതെ വിഷമിപ്പിച്ചു. ഇതേക്കുറിച്ച്‌ യു.ഡി.എഫ്‌ ഒരു കമ്മിഷനെ വച്ച്‌ അന്വേഷിപ്പിച്ചെങ്കിലും ഇതിന്‌ കാരണക്കാരായ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരെ പലതവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ കെ.പി.സി.സിയും കോണ്‍ഗ്രസ്‌ നേതൃത്വവും തയാറായുമില്ല.

Ads by Google
ആര്‍. സുരേഷ്‌
Saturday 13 Jan 2018 01.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW