Tuesday, January 23, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 12.59 PM

5000എംഎഎച്ച് ബാറ്ററി; പുതിയ ഭാരത് 5 പ്ലസ്സുമായി മൈക്രോമാക്സ്

Micromax bharat 5 plus

മൈക്രോമാക്സ് വിപണിയിൽ അവതരിപ്പിക്കാനിരിക്കുന്ന പുത്തൻ സ്മാർട്ട്ഫോണാണ് ഭാരത് 5 പ്ലസ്. ഈ സ്മാർട്ട്ഫോൺ കഴിഞ്ഞ വർഷം ഡിസംബറിൽ വിപണിയിലെത്തിയ ഭാരത് 5ന്റെ പിൻഗാമിയാണ്. ഇതിനകം തന്നെ കമ്പനി വെബ്സൈറ്റിൽ ഭാരത് 5 പ്ലസ് സ്മാർട്ട്ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ അവതരണം, വില എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമാക്കിയിട്ടില്ല. ഈ പുതിയ സ്മാർട്ട്ഫോണിന്റെ പ്രധാന ഹൈലേറ്റ് 5000എംഎഎച്ച് ബാറ്ററിയാണ്.

5.2 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയാണ് ഫോണിന് ലഭിക്കുന്നത്. 2ജിബി റാം, 16ജിബി സ്റ്റോറേജ്, 8MP റിയർ ക്യാമറ, 5MP ഫ്രണ്ട് ക്യാമറ, 4ജി വോൾട്ട്, വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത് എന്നിവയാണ് പ്രധാന സവിശേഷതകൾ. മൈക്രോ എസ് ഡി ഉപയോഗിച്ച് 64 ജിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാം.

കഴിഞ്ഞ ഡിസംബറിലാണ് മൈക്രോമാക്സ് ഭാരത് 5 വിപണിയിലെത്തിയത്. 5000എംഎഎച്ച് ബാറ്ററിയാണ് ഇതിനും ലഭിച്ചിരുന്നത്.5,555 രൂപയാണ് ഈ 4 ജി സ്മാർട്ട് ഫോണിന്റെ വില. മൈക്രോമാക്സ് ക്യാൻവാസ് ഇൻഫിനിറ്റി പ്രൊ ഉടൻ എത്തിയേക്കും.

Ads by Google
Friday 12 Jan 2018 12.59 PM
YOU MAY BE INTERESTED
TRENDING NOW