Wednesday, January 24, 2018 Last Updated 19 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 12.28 PM

മനോഹര നിമിഷങ്ങളെ പകര്‍ത്തുന്നതിന് മൂന്ന് സൂപ്പര്‍ സെല്‍ഫി ഫോണുകളുമായി 2018ല്‍ സോണിയെത്തും

 Sony

സോണി ഇന്ത്യ മൂന്ന് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നു. എക്സപീരിയ എക്സ എ ടു, എക്സ എ ടു അള്‍ട്രാ, എല്‍ ടു എന്നിവയാണ് പുറത്തിറക്കുന്നത്. സൂപ്പര്‍ സെല്‍ഫിയാണ് ഈ ഫോണുകളുടെ പ്രത്യേകത. സ്ലോ മോഷന്‍ ചിത്രീകരണവും ഫിംഗര്‍ പ്രിന്റ് സെന്‍സറിങ്ങും മൂന്ന് ഫോണുകളിലും മികച്ച ദൃശ്യാനുഭവം സമ്മാനിക്കും. ഇരട്ട ഫ്രന്റ് ക്യാമറയാണ് എക്സപീരിയ എക്സ എ ടു അള്‍ട്രാ ഫോണുകളില്‍ ലഭിച്ചിരിക്കുന്നത്.

16 എംപി ഒപ്ടിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള ക്യാമറയും 8 എംപിയുള്ള സൂപ്പര്‍ വൈഡ് ആംഗിള്‍ ലെന്‍സുമുള്ള രണ്ട് ക്യാമറകളാണ് ഫോണുകളില്‍ ഒരുങ്ങുന്നത്. അതിവേഗ ഡൗണ്‍ലോഡ് സ്പീഡും അതിശയിപ്പിക്കുന്ന 4കെ എച്ച്ഡിആര്‍ ഡിസ്‌പ്ലേയും അത്യാകര്‍ഷകമായ ഡിസൈനും മനുഷ്യ നേത്രങ്ങള്‍ക്ക് പോലും കാണാനാകാത്ത മോഷന്‍ ക്യാപ്ചര്‍ സവിശേഷതയുള്ള അത്യാധുനിക ക്യാമറയുമെല്ലാമുള്ളതാണ് പുതിയ ഫോണ്‍ .4കെ എച്ച്ഡിആര്‍ ഡിസ്‌പ്ലേ തീര്‍ത്തും തനതായ സോണി അനുഭവം നല്‍കുന്ന ഇത് സോണിയുടെ ബ്രാവിയ ടിവി ടെക്‌നോളജിയാണ് ഉപയോഗിക്കുന്നത്.

മനോഹര നിമിഷങ്ങളെ പകര്‍ത്തുന്നതിന് പുതിയ മോഷന്‍ ഐ ക്യാമറ സിസ്റ്റം സൃഷ്ടിക്കുന്നതിന് സോണി എ ,സൈബര്‍ ഷോട്ട് ക്യാമറകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഇമേജിങ് സവിശേഷതയാണ് എക്‌സ്പീരിയ പ്രീമിയത്തില്‍ ഉള്ളത്.

Ads by Google
TRENDING NOW