Wednesday, January 24, 2018 Last Updated 6 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 01.47 AM

മകരവിളക്ക്‌: വകുപ്പുമേധാവികള്‍ സന്നിധാനത്ത്‌ വേണമെന്ന്‌ മുഖ്യമന്ത്രി

ശബരിമല: മകരവിളക്ക്‌ ദിവസം എല്ലാ വകുപ്പുകളുടെയും മേധാവികള്‍ സന്നിധാനത്തുണ്ടാകണമെന്ന്‌ മുഖ്യമന്ത്രിയുടെ നിര്‍ദേശം. വിവിധ വിഷയങ്ങളില്‍ തീരുമാനം എടുക്കാന്‍ അധികാരമുള്ള ഉദ്യോഗസ്‌ഥര്‍ തന്നെ വേണമെന്നാണ്‌ നിര്‍ദേശം.
കഴിഞ്ഞ മകരവിളക്ക്‌ ദിനം കെ.എസ്‌.ആര്‍.ടി.സി സര്‍വീസുകള്‍ അവതാളത്തിലാക്കിയതോടെ തീര്‍ഥാടകര്‍ വലഞ്ഞിരുന്നു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനാണ്‌ ഉടന്‍ തീരുമാനം എടുക്കാന്‍ കഴിയുന്നവര്‍ തന്നെ ശബരിമലയില്‍ ഉണ്ടാകണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.

സനില്‍ അടൂര്‍

Ads by Google
Friday 12 Jan 2018 01.47 AM
YOU MAY BE INTERESTED
TRENDING NOW