Tuesday, January 23, 2018 Last Updated 3 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 12 Jan 2018 01.24 AM

ബാലികയെ മാനഭംഗപ്പെടുത്തി കൊലപാതകം : മകളെ മടിയിലിരുത്തി തത്സമയം പാക്‌ അവതാരകയുടെ പ്രതിഷേധം

uploads/news/2018/01/182796/in4.jpg

ഇസ്ലാമാബാദ്‌: കിഴക്കന്‍ പാകിസ്‌താനിലെ കസൂരില്‍ ബാലികയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെതിരേ തത്സമയം പാക്‌ ചാനല്‍ അവതാരകയുടെ വേറിട്ട പ്രതിഷേധം.
ഏഴുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത്‌ കൊന്നു ചപ്പുകൂനയില്‍ തള്ളിയതിനെതിരേ സമാ ടിവി അവതാരക കിരന്‍ നാസാണു മകളെ മടിയിലിരുത്തി വാര്‍ത്ത വായിച്ചു പ്രതിഷേധിച്ചത്‌. ബുധനാഴ്‌ചയാണ്‌ നാസ്‌ പോലീസിനും ഭരണകൂടത്തിനുമെതിരേ ലോകശ്രദ്ധ പിടിച്ചുപറ്റിയ പ്രതികരണം നടത്തിയത്‌.
"ഇന്നു ഞാന്‍ നിങ്ങളുടെ അവതാരക കിരണ്‍ നാസ്‌ അല്ല. ഒരു അമ്മയാണ,്‌ അതിനാലാണു മകളുമായി ഞാന്‍ ഇരിക്കുന്നത്‌"-വികാരാധീനയായി ദേശീയചാനലിന്റെ വാര്‍ത്താസംപ്രേഷണത്തിനിടെ കിരണ്‍ പറഞ്ഞു. കഴിഞ്ഞ ആഴ്‌ചയാണു െസെനബ അന്‍സാരിയെന്ന ബാലികയെ കാണാതായത്‌. മൃതദേഹം പിന്നീട്‌ മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തുകയായിരുന്നു.

Ads by Google
Friday 12 Jan 2018 01.24 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW