Tuesday, January 23, 2018 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 11 Jan 2018 05.31 PM

വമ്പന്‍ സ്രാവിന്റെ വായില്‍ നിന്ന് ഗവേഷകയെ രക്ഷിച്ചത് കൂറ്റന്‍ തിമിംഗലം: ചിറകിനടിയില്‍ ഒളിപ്പിച്ചും, വാകൊണ്ടും, തലകൊണ്ടുമുള്ള തിമിംഗലത്തിന്റെ രക്ഷാപ്രവര്‍ത്തന വീഡിയോ വൈറലാകുന്നു

Whale, Snorkeler,  Tiger shark

വമ്പന്‍ സ്രാവിന്റെ പിടിയില്‍ നിന്ന് ഗവേഷകയെ രക്ഷിച്ച കൂനന്‍ തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. കുക്ക് ഐലന്‍ഡില്‍ മ്യൂറി ബീച്ചില്‍ പസഫിക് സമൂദ്രാന്തര്‍ ഭാഗത്ത് ഗവേഷണം നടത്തുകയായിരുന്ന 6ഖ കാരിയായ ഗവേഷകയെയാണ് വമ്പന്‍ സ്രറാവിന്റെ പിടിയില്‍ നിന്ന് അത്ഭുതകരമായ കൂനന തിമിംഗലം രക്ഷപ്പെടുത്തിയത്. തിമിംഗല ഗവേഷക സംഘത്തിലെ ജന്തുശാസ്ത്രഞ്ജയായ നാന്‍ ഹേസറെയാണ് തിമിംഗലം രക്ഷപ്പെടുത്തിയത്.

സമുദ്രാന്തര്‍ ഭാഗത്ത് ഗവേഷണം നടത്തുകയായിരുന്ന ഹേസറെ ലക്ഷ്യം വെച്ചുകൊണ്ടാണ് വമ്പന്‍ സ്രാവ് പാഞ്ഞെത്തിയത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെടാതെ ഹേസര്‍ ഗവേഷണം തുടരുകയായിരുന്നു. ഈ സമയം സമുദ്രോപരിതലത്തില്‍ ബോട്ടിലുണ്ടായിരുന്ന സംഘമാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സ്രാവ് ഹേസറിനടുത്തേക്ക് പാഞ്ഞെത്തിയ സമയം തന്നെ ഏകദേശം22632 കിലേയോളം വരുന്ന കൂനന്‍ തിമിംഗലും നിമിഷ നേരം കൊണ്ട് ഹേസറിന്റെ സമീപമെത്തി. സ്രാവിന്റെ പിടിയില്‍ നിന്ന് വാ ഉപയോഗിച്ചും, തല കൊണ്ടും തട്ടിമാറ്റുകയായിരുന്നു. ഏകദേശം പത്തു മിനിറ്റോളം രക്ഷാപ്രവര്‍ത്തനം നടത്തിയാണ് നാന്‍ ഹേസറെ തിമിംഗലം രക്ഷപ്പെടുത്തിയത്. ചികിനടിയില്‍ ഒളിപ്പിച്ചും സ്രാവില്‍ നിന്ന് രക്ഷിക്കുന്നുണ്ടായിരുന്നു.

Whale, Snorkeler,  Tiger shark

അപകടത്തില്‍പ്പെടുന്ന സഹജീവികളെ രക്ഷിക്കാനുള്ള തിമിംഗലങ്ങളുടെ സ്വഭാവവിശേമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് നാന്‍ ഹേസര്‍ വിശദീകരിച്ചു. തിമിംഗലത്തെ ഭയമുണ്ടായിരുന്നുവെങ്കിലും തന്റെ തൊട്ടടുത്ത് എത്തിയപ്പോള്‍ ആ ഭയം പുറമെ കാണിച്ചില്ലെന്നും ഹേസര്‍ പറയുന്നു.

തിമിംഗലത്തോട് നന്ദി പറഞ്ഞാണ് ഹേസര്‍ തിരികെ ബോട്ടില്‍ തിരികെയെത്തിയത്. പൊതുവേ ഡോള്‍ഫിനുകള്‍ക്ക് അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കുന്ന സ്വഭാവമുണ്ട്. സ്രാവ് അരികിലുണ്ടെന്ന് അറിയാതെയാണ് ഹേസര്‍ തിമിംഗലത്തിന്റെ അടുത്ത് നിന്നത്. ഈ സമയം ഡ്രോണിലൂടെ നിരീക്ഷിച്ചിരുന്ന സഹപ്രവര്‍ത്തകരരാണ് ഭീകര നിമിഷങ്ങളില്‍ പകച്ചു പോയത്. ഹേസര്‍ തിരികെ ബോട്ടിലെത്തിയപ്പോള്‍ മാത്രമാണ് സ്രാവിന്റെ വായില്‍ നിന്ന് തിമിംഗലം രക്ഷപ്പെടുത്തിയതുകൊണ്ട് മാത്രമാണ് ജീവന്‍ തിരിച്ചു കിട്ടിയതെന്ന് ഹേസര്‍ തിരിച്ചറിഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW