Tuesday, January 23, 2018 Last Updated 4 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Jan 2018 04.00 PM

ഗര്‍ഭവസ്ഥയില്‍ അമ്മമാര്‍ ഇൗ ഗുളിക കഴിച്ചാല്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത്: ഒരു ​ഞെട്ടിക്കുന്ന പഠനം

uploads/news/2018/01/182020/pr.jpg

പാരസെറ്റമോള്‍ കഴിക്കുന്ന ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പുതിയ പഠനറിപ്പോര്‍ട്ട് പുറത്ത്. ഗര്‍ഭിണികള്‍ ഇനി പാരസെറ്റമോള്‍ കഴിക്കരുതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിച്ചാല്‍ ജനിക്കുന്ന പെണ്‍കുഞ്ഞിന് വന്ധ്യതയുണ്ടാകുമെന്ന് ഒരു പഠനം മുന്നറിയിപ്പു നല്‍കുന്നു. എഡിന്‍ബര്‍ഗ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍, ഒരാഴ്ച പാരസെറ്റമോളുമായി സമ്പര്‍ക്കത്തില്‍ വന്ന ഗര്‍ഭസ്ഥ ശിശുവിന്റെ അണ്ഡാശയത്തില്‍ അണ്ഡങ്ങളുടെ എണ്ണം 40 ശതമാനം കുറഞ്ഞതായി കണ്ടു. ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ അണ്ഡത്തിലെ കോശങ്ങളുടെ എണ്ണം കുറയാന്‍ പാരസെറ്റമോളിന്റെ ഉപയോഗം കാരണമാകും. ഇത് ഭാവിയില്‍ ഗര്‍ഭം ധരിക്കാന്‍ പ്രയാസം നേരിടാനും നേരത്തേയുള്ള ആര്‍ത്തവ വിരാമത്തിനും കാരണമാകും.

കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോ. ഡേവിഡ് ക്രിസ്റ്റെന്‍സണും സംഘവും എലികളില്‍ നടത്തിയ മൂന്നു വ്യത്യസ്ത പഠനങ്ങളിലും ഗര്‍ഭകാലത്തെ പാരസെറ്റമോളിന്റെ ഉപയോഗം ഗര്‍ഭസ്ഥശിശുവിന്റെ, പ്രത്യുല്പാദന വ്യവസ്ഥയുടെ വളര്‍ച്ചയെ ബാധിക്കുന്നതായി കണ്ടു. ഗര്‍ഭിണിയായ ഒരു സ്ത്രീ വേദന മാറാന്‍ കഴിക്കുന്ന അതേ അളവില്‍ പാരസെറ്റമോള്‍ പെണ്ണെലികള്‍ക്കു നല്‍കി. അവ അണ്ഡകോശങ്ങളുടെ എണ്ണം കുറഞ്ഞ പെണ്ണെലികള്‍ക്കു ജന്മം നല്‍കി. ഇത് പ്രായപൂര്‍ത്തിയെത്തുമ്പോള്‍ ഗര്‍ഭധാരണത്തിനു തടസ്സമാകും. ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കരുതെന്ന് എന്‍ഡോക്രൈന്‍ കണക്ഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

പാരസെറ്റമോളും ഇബുപ്രൊഫൈനും മനുഷ്യ ഭ്രൂണത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിച്ച ഗവേഷകര്‍, ഒരാഴ്ച ഗര്‍ഭസ്ഥ ശിശുവിന്റെ അണ്ഡാശയത്തെയും വൃഷണത്തെയും നിരീക്ഷിച്ചു. അണ്ഡാശയത്തിലെ കോശങ്ങള്‍ 40 ശതമാനം കുറഞ്ഞതായും വൃഷണത്തിലെ ജെം സെല്ലുകളുടെ എണ്ണം അഞ്ചില്‍ ഒന്നായി കുറഞ്ഞതായും കണ്ടു. പാരസെറ്റമോള്‍, പ്രോസ്റ്റാഗ്ലാന്‍ഡില്‍ ഇ 2 എന്ന ഹോര്‍മോണുമായി ചേര്‍ന്ന് ഗര്‍ഭസ്ഥശിശുവിന്റെ പ്രത്യുല്പാദന വ്യവസ്ഥയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിക്കുന്നു. ഗര്‍ഭസ്ഥ ശിശു ആണ്‍കുഞ്ഞാണെങ്കിലും ഇത് ദോഷകരമായി ബാധിക്കും. എന്നാല്‍ വന്ധ്യതാപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നു മാത്രം.

Ads by Google
Tuesday 09 Jan 2018 04.00 PM
YOU MAY BE INTERESTED
TRENDING NOW