Tuesday, January 23, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 08 Jan 2018 11.26 AM

വെള്ളപ്പൊക്കത്തില്‍ നിന്ന് ജീവന്‍ രക്ഷിച്ചത് നാട്ടുകാര്‍: കാസിരംഗയില്‍ നിന്ന് കൂടുമാറ്റം, മാനസിലേയ്ക്ക് കാണ്ടാമൃഗ സംഘം എത്തുന്നു

Manas National Park,  Rhinos

ഗുവാഹത്തി: കാസിരംഗ ദേശീയോദ്യാന മേഖലയില്‍ നിന്ന് വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ മൂന്നു കാണ്ടാമൃഗ കുഞ്ഞുങ്ങള്‍ മാനസ് ദേശീയോദ്യാനത്തിലേയ്ക്ക് എത്തുന്നു. 2016 ല്‍ അസമില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ നിന്നാണ് പെണ്‍ കാണ്ടാമൃഗ കുഞ്ഞുങ്ങളെ നാട്ടുകാര്‍ കണ്ടെത്തി രക്ഷിക്കുന്നത്.

മൂന്നു കണ്ടാമൃഗ കുഞ്ഞുങ്ങളെ മാനസിലെ ദേശീയോദ്യാനത്തിലെ തന്നെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലായിരുന്നു പരിപാലിച്ചു വന്നിരുന്നത്. ഇവിടുത്തെ പ്രത്യേക നിരീക്ഷണത്തിന് ശേഷമാണ് മാനസ് ദേശീയോദ്യാനത്തിലെ കാട്ടിനുള്ളിലേയ്ക്ക് തുറന്നു വിടുന്നത്. ഇക്കാര്യം സംബന്ധിച്ച് കാസിരംഗ ദേശീയോദ്യാനത്തിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രോഹിണി ബല്ലവ് വ്യക്തമാക്കി.

Manas National Park,  Rhinos

കാണ്ടാമൃഗ കുഞ്ഞുങ്ങളുടെ കൂടുമാറ്റം മാനസ് ദേശീയോദ്യാനത്തിലേയ്ക്ക് ആണെന്നും, പുതിയ ജീവിത ചുറ്റുപാടില്‍ അവയുടെ പെരുമാറ്റവും, ഇണക്കവും നിരീക്ഷിക്കാനാകുമെന്നും അദേഹം ചൂണ്ടിക്കാട്ടി. ദിയോപാനി, സില്‍ദുബി മേഖലയില്‍ ഹല്‍ദിബാരിയില്‍ ഉയര്‍ന്ന വെള്ളപ്പൊക്കത്തില്‍ നിന്ന് നാട്ടുകാരാണ് ഇവയെ രക്ഷപ്പെടുത്തിയത്. പിന്നീട് അധികൃതര്‍ക്ക് ഇവയെ കൈമാറുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW