Monday, January 22, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 07 Jan 2018 04.40 PM

പ്രതികാരം മൂത്ത യുവാവ് അഞ്ചു സിംഹങ്ങളുള്ള കൂട്ടില്‍ അതിക്രമിച്ചു കയറി: സ്ഥലത്ത് എത്തിയ പോലീസ് യുവാവ് പറഞ്ഞ കാരണം കേട്ടു ഞെട്ടി

uploads/news/2018/01/181452/men.jpg

മൃഗശാലയിലെ സിംഹക്കൂട്ടില്‍ അതിക്രമിച്ചു കയറി യുവാവിന്റെ അതിസാഹസ പ്രതികാരം. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള മൃഗശാലയിലാണു കാഴ്ച്ചക്കാരേയും ജീവനക്കാരേയും മുള്‍മുനയില്‍ നിര്‍ത്തികൊണ്ടു യുവാവിന്റെ സാഹസം അരങ്ങേറിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മൃഗശാലയില്‍ എത്തിയ കൈലേഷ് വര്‍മ്മ എന്ന 38 കാരന്‍ സിംഹങ്ങളോടു കണക്കു തീര്‍ക്കും എന്ന് ഉറക്കെ പറഞ്ഞു കൊണ്ടു സിംഹക്കൂട്ടിലേയ്ക്കു പാഞ്ഞു കയറുകയായിരുന്നു.

ഈ സമയം മൂന്നു കുഞ്ഞുങ്ങള്‍ അടക്കം അഞ്ചു സിംഹങ്ങള്‍ കൂട്ടില്‍ ഉണ്ടായിരുന്നു. സംഭവമറഞ്ഞു സ്ഥലത്ത് എത്തിയ മൃഗശാല ജീവനക്കാര്‍ സിംഹങ്ങളെ ഉടന്‍ തന്നെ ഇരുമ്പു കൂട്ടില്‍ കയറ്റി വന്‍ അപകടം ഒഴിവാക്കി. പിന്നാലെ യുവാവിനെ പിടിച്ചു പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. സിംഹങ്ങളോടു പ്രതികാരം ചെയ്യാനുള്ള കാരണം ചോദിച്ച പോലീസ് യുവാവ് പറഞ്ഞതു കേട്ടു ഞെട്ടി. തന്റെ ഗ്രാമത്തില്‍ ഉള്ളവരേ നിരന്തരമായി സിംഹങ്ങള്‍ ആക്രമിക്കുകയാണെന്നും അതില്‍ പ്രതികാരം ചെയ്യാനാണു താന്‍ സിംഹക്കൂട്ടില്‍ കയറിയത് എന്നും യുവാവ് പറയുന്നു.

അവിട്ടം നക്ഷത്രക്കാരുടെ പരിശ്രമങ്ങള്‍ പാഴകില്ല, ചതയം നക്ഷത്രക്കാര്‍ക്കു നല്ലകാലം, പൂരുരുട്ടാതിക്കാര്‍ക്ക് ഇങ്ങനെ: 2018 ല്‍ നിങ്ങളെ കാത്തിരിക്കുന്നത്


Ads by Google
Sunday 07 Jan 2018 04.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW