Monday, January 22, 2018 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jan 2018 05.12 PM

പ്രഥമ പരിഗണന യൂറോപ്പിന്: മെര്‍ക്കല്‍

uploads/news/2018/01/180283/eup030118a.png

ബര്‍ലിന്‍: പുതിയ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കാന്‍ പോകുന്നത് യൂറോപ്യന്‍ സഹകരണത്തിനായിരിക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍.

യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ 27 രാജ്യങ്ങളെയും മുന്‍പത്തെക്കാളധികം ശക്തമായി ഒരുമിച്ചു നിര്‍ത്താന്‍ യൂറോപ്പിനെ നിര്‍ബന്ധിക്കാനുള്ള സമയമാണിതെന്നും പുതുവര്‍ഷ സന്ദേശത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി.

യൂറോപ്യന്‍ യൂണിയന്‍ വിടാനൊരുങ്ങി നില്‍ക്കുകയാണ് ബ്രിട്ടന്‍. ജര്‍മനിയുടെ ഭാവി അവിഭാജ്യമായ വിധം യൂറോപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. സാമ്പത്തികമായി യൂറോപ്പ് ശക്തിപ്പെടണം. അതിര്‍ത്തികളില്‍ സുരക്ഷ ഉറപ്പാക്കുകയും വേണം- അവര്‍ വ്യക്തമാക്കി.

കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും സെപ്റ്റംബര്‍ 24 ന് നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ശക്തമായ ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിയ്ക്കാനുള്ള മെര്‍ക്കലിന്റെയും പാര്‍ട്ടിയുടെയും ശ്രമം തുടരുന്നുവെങ്കിലും തീരുമാനങ്ങള്‍ ഉറപ്പിയ്ക്കാനുള്ള സമവായം കണ്ടത്തൊന്‍ കഴിയാതെ അനിശ്ചിത്വം തുടരുന്നതില്‍ ജര്‍മന്‍ ജനത പൊതുവേ അസംതൃപ്തരാണ്.

ജോസ് കുമ്പിളുവേലില്‍

Ads by Google
Wednesday 03 Jan 2018 05.12 PM
YOU MAY BE INTERESTED
TRENDING NOW