Wednesday, January 24, 2018 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Jan 2018 03.41 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2018/01/180264/Weeklyjokes030118.jpg

അകന്ന ബന്ധത്തിലുള്ള ഗോമതിയെ വഴിയില്‍ വച്ചു കണ്ട പുഷ്‌ക്കരന്‍:
എന്റെ അനിയന്റെ കല്യാണത്തിന് ചേച്ചിക്കു ഞാന്‍ കത്തിട്ടിരുന്നല്ലോ. എന്താ കല്യാണത്തിനു വരാഞ്ഞത്?
ഗോമതി: അയ്യോ... നിന്റെ കത്ത് എനിക്കു കിട്ടിയില്ലെടാ...
പുഷ്‌ക്കരന്‍: കത്തു കിട്ടിയില്ലെങ്കിലും കല്യാണത്തിനു വരണമെന്ന് ഞാന്‍ പ്രത്യേകം എഴുതിയിരുന്നല്ലോ?
- അനില്‍കൃഷ്ണ, പുളിമഠത്ത്

*****

നടി പത്രപ്രതിനിധിയോട്:
എന്റെ ചെരുപ്പുകളുടെ നിറം നോക്കിയാല്‍ എന്റെ സിനിമകളുടെ സ്വഭാവം നിങ്ങള്‍ക്കറിയാം.
പത്രപ്രതിനിധി: വളരെ ശരിയാണ് മാഡം. ചെരുപ്പുകളിലേറെയും നീലനിറമുള്ളതാണ്.
- മുരളീധരന്‍, മനയ്ക്കപ്പടി

****

uploads/news/2018/01/180264/Weeklyjokes030118a.jpg

കവര്‍ച്ച നടത്തിയ ആളോട് വക്കീല്‍:
നിങ്ങള്‍ ബാങ്ക് കുത്തിത്തുറന്നത് എങ്ങനെയാ? വിശദമായി പറയൂ.
കള്ളന്‍: അത് ഈ കേസു കഴിഞ്ഞിട്ടു പറഞ്ഞാല്‍പ്പോരേ സാര്‍?
വക്കീല്‍: അതെന്താ?
കള്ളന്‍: സാറ് ഇന്നുരാത്രി പോയി വല്ല ബാങ്കും കുത്തിത്തുറന്നാല്‍ എന്റെ കേസ് ആരു വാദിക്കും?
- ചന്ദ്രന്‍, വണ്ടൂര്‍

****
ഗിരിജയോട് സൂസി:
ഒരു പുരുഷനെ കാണുമ്പോള്‍ ഞാനാദ്യം ശ്രദ്ധിക്കുന്നത് അയാളുടെ കണ്ണുകളാണ്.
ഗിരിജ: നോട്ടം കൃത്യമാണോ എന്നറിയാനാവും.
- റോയി. ജി. നാഗാലാന്റ്

*****
വിവാഹദല്ലാളിനോട് പെണ്ണിന്റെ അച്ഛന്‍:
അതെന്താടോ, താന്‍ കൊണ്ടുവന്ന ചെറുക്കന്‍ എപ്പം നോക്കിയാലും 'ഞാന്‍ തിരിച്ചുവരാം' എന്നു പറയുന്നത്.
ദല്ലാള്‍: ഞാനന്നേ തന്നോടു പറഞ്ഞില്ലേ ചെറുക്കന്‍ ഒരു പ്രമുഖ ചാനലിലെ ന്യൂസ് റീഡറാണെന്ന്.
- ജി.കെ. വാരിയത്ത്, ചെര്‍പ്പുളശേരി

***

uploads/news/2018/01/180264/Weeklyjokes030118b.jpg

കേശവനോട് ദാമു:
ഇത്ര രാവിലെ എവിടെപ്പോയി വരികയാ?
കേശവന്‍: അമ്പലംവരെ ഒന്നുപോയി. ഒരു ശത്രുസംഹാരപൂജ നടത്താന്‍.
ദാമു: എന്നിട്ടു നടത്തിയോ?
കേശവന്‍: വഴിപാടുനിരക്ക് കണ്ട് ഞെട്ടിപ്പോയി. അവസാനം ശത്രുവുമായി കാര്യങ്ങള്‍ പറഞ്ഞ് ഒത്തുതീര്‍പ്പാക്കി.''
- ഗണേഷ്, വെമ്പായം

****

സാഹിത്യകാരന്‍ പത്രാധിപരോട്:
ഞാന്‍ ആദ്യമെഴുതിയ കഥ താങ്കള്‍ പ്രസിദ്ധീകരിക്കാതെ തിരിച്ചയച്ചു. വാശിയോടെ ഞാന്‍ നിരന്തരം എഴുതി. അങ്ങനെ ധാരാളം സൃഷ്ടികള്‍ ജന്മമെടുത്തു.
പത്രാധിപര്‍: എനിക്കു കുറ്റബോധം തോന്നുന്നു. അന്നത് പ്രസിദ്ധീകരിക്കാമായിരുന്നു.
- വേണു, പുല്ലുവഴി

Ads by Google
Ads by Google
TRENDING NOW