Wednesday, January 24, 2018 Last Updated 20 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 01 Jan 2018 06.34 PM

ഗൂഗിളിന്റെ ഹൈ ആള്‍റ്റിറ്റിയൂഡ് ഇന്റര്‍നെറ്റ് ബലൂണ്‍ തകര്‍ന്നുവീണു

google, internet balloon, kenya

നെയ്റോബി: ഗൂഗിളിന്റെ ഹൈ ആള്‍റ്റിറ്റിയൂഡ് ബലൂണ്‍ തകര്‍ന്നു വീണു. കെനിയയിലെ ഒരു വയലിലാണ് ബലൂണ്‍ തകര്‍ന്നുവീണത്. ടെലിഫോണ്‍ ലൈനുകളോ മൊബൈല്‍ കണക്ടിവിറ്റിയോ ഇല്ലാത്ത വിദൂരപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'പ്രൊജക്റ്റ് ലൂണ്‍' പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച ഹൈ ആള്‍റ്റിറ്റിയൂഡ് ബലൂണാണ് തകര്‍ന്ന് വീണത്.

2017ല്‍ നാകുരു, നാന്യുകി, ന്യെരി, മര്‍സാബിത് എന്നിവിടങ്ങളില്‍ ഗൂഗിള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിച്ച പത്ത് ബലൂണുകളില്‍ ഒന്നാണ് തകര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നും നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും കെനിയന്‍ അധികൃതര്‍ വ്യക്തമാക്കി. ഗൂഗിള്‍ എക്‌സ് ( Google X ) ലാബ് ആണ് 'പ്രോജക്ട് ലൂണ്‍' ( Project Loon ) പദ്ധതി കൈകാര്യം ചെയ്യുന്നത്.

ഈ ബലൂണുകള്‍ ഭൂമിയില്‍ നിന്നും 65000 അടി ഉയരത്തിലാണ് ഉണ്ടാവുക. 80 കിലോമീറ്റര്‍ വിസ്തൃതിയില്‍ ഇന്റര്‍നെറ്റ് കവറേജ് നല്‍കാന്‍ കഴിവുള്ള രണ്ട് പ്രധാന ട്രാന്‍സീവറുകളാണ് ഓരോ ബലൂണിലുമുണ്ടാവുക. ബലൂണുകള്‍ ഉപയോഗിച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഉള്‍നാടുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുമെന്ന് ഈ വര്‍ഷം ആദ്യമാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW