Wednesday, January 24, 2018 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 01 Jan 2018 10.07 AM

സ്‌റ്റേഷനില്‍ പ്രേതത്തെ കണ്ടു എന്ന് പറഞ്ഞ സ്‌റ്റേഷന്‍ മാസ്റ്റര്‍ പിറ്റെന്ന് അതി ദാരുണമായി കൊല്ലപ്പെട്ടനിലയില്‍, ആ വെള്ള സാരിയുടുത്ത സ്ത്രീ രൂപം ആരായിരുന്നു? ഒടുവില്‍ സംഭവിച്ചത്

uploads/news/2018/01/179544/begann.jpg

ആളൊഴിഞ്ഞ സ്‌റ്റേഷനില്‍ കൂടി വെള്ളസാരിയുടുത്തു നടക്കുന്ന സ്ത്രീ രൂപം. കഴിഞ്ഞ 50 വര്‍ഷമായി പശ്ചിമ ബംഗാളിലെ പുരുലായി റെയില്‍വേ സ്‌റ്റേഷനില്‍ ആളുകളെ ഭയത്തിലാഴ്ത്തിയ പ്രേതത്തെ പിടികൂടി എന്നു റിപ്പോര്‍ട്ടുകള്‍. വല്ലപ്പോഴുമാണ് ഈ സ്‌റ്റേഷന്‍ വഴി ട്രെയിനുകള്‍ കടുന്നു പോകുന്നത്. പാകല്‍ സമയത്തു പോലും ഈ വഴി വരാന്‍ ആളുകാള്‍ ഭയന്നിരുന്നു. സന്ധ്യമയങ്ങിയാല്‍ ഇവിടെയ്ക്ക് ആരും എത്താറില്ല. ബെഗുന്‍ കോഡര്‍ എന്ന് അറിയപ്പെടുന്ന ഈ സ്‌റ്റേഷന്‍ ചരിത്രം തുടങ്ങുന്നത് 1960 ലാണ്.

തുടക്കത്തില്‍ ഇവിടെ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. എന്നാല്‍ 1967 മുതല്‍ സ്‌റ്റേഷന്റെ ദുര്‍ഗതി ആരംഭിച്ചു.
സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന സ്‌റ്റേഷന്‍ മാസ്റ്റര്‍ ട്രാക്കില്‍ വെള്ള സാരിയുടുത്ത സ്ത്രീ രൂപത്തെ കണ്ടു എന്നു റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പിറ്റെന്നു ദാരുണമായി കൊലപ്പെട്ടു കിടക്കുന്ന സ്‌റ്റേഷന്‍ മാസ്റ്ററെയാണ് ആളുകള്‍ കണ്ടത്. ഇതോടെ ബെഗുന്‍ കോഡറിനെ കുറിച്ചു നിറംപിടിപ്പിച്ച കഥകള്‍ നാട്ടില്‍ പാട്ടായി. തുടര്‍ന്നു യാത്രക്കാര്‍ സ്‌റ്റേഷനെ കൈയ്യോഴിഞ്ഞു. പകല്‍ സമയത്തു പോലും ഈ പ്രദേശത്തേയ്ക്ക് ആളുകള്‍ പോകാതായി.

രാത്രി കാലങ്ങളില്‍ ഇവിടെ എത്തിയവര്‍ തിരിച്ചു വന്നതു മൃതദേഹമായിട്ടായിരുന്നു എന്നു പറയുന്നു. ബെഗുന്‍ കോഡറിലെ പ്രേതക്കഥ പൊളിച്ചെഴുതാനായി ഒരു കൂട്ടം യുക്തിവാദകള്‍ രംഗത്ത് ഇറങ്ങിയതാണു കാര്യങ്ങള്‍ മാറി മറിയാന്‍ കാരണം. സ്‌റ്റേഷനില്‍ ഒരു ദിവസം താമസിക്കാനാണ് ഇവര്‍ തീരുമാനിച്ചത്. പോലീസ് സംരക്ഷണം താരം എന്നു പറഞ്ഞു എങ്കിലും ഇവര്‍ സമ്മതിച്ചില്ല. മാത്രമല്ല പാരാനോര്‍മല്‍ ആക്ടിവിറ്റി അളക്കുന്ന ഉപകരണം. ഡിജിറ്റല്‍ കോംപസ് തുടങ്ങിയ ഉപകരണങ്ങള്‍ ഇവര്‍ കൈയില്‍ എടുത്തിരുന്നു. എന്നാല്‍ രാത്രി ഉടനീളം ഉണര്‍ന്നിരിന്നിട്ടും ഇവര്‍ക്ക് അസാധാരണമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

റയില്‍വേ സ്‌റ്റേഷനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഗ്രാമീണര്‍ ആളെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതു മൂലമാണ് ഇത്തരത്തില്‍ കഥകള്‍ ഉണ്ടായത് എന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്ത കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന പാരാനോര്‍മല്‍ സൊസൈറ്റി ബെഗുന്‍ കോഡിലേയ്ക്കു യാത്രക്കാരെ കൊണ്ടു വരാന്‍ തുടങ്ങിരുന്നു. ഇവിടേയ്ക്കുള്ള ട്രെയിന്‍ യാത്രയും ഹോട്ടലില്‍ താമസവും റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശനവും ചരിത്രം കേള്‍ക്കലുമാണ് ഈ പാക്കേജില്‍ ഇവര്‍ ഉള്‍പ്പെടുത്തിരുന്നത്. യുക്തിവദികള്‍ രംഗത്ത് ഇറങ്ങിയതോടെ ഇവിടുത്തെ പ്രേത ടൂറിസം ഗോവിന്ദയാകുമെന്നു പറയുന്നു.

പുണര്‍തം നാളുകാര്‍ക്ക് നേട്ടങ്ങളുെട വര്‍ഷം, പൂയം നാളുകാര്‍ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കണം, ആയില്യക്കാര്‍ക്ക് ഐശ്വര്യത്തിന്റെ നാളുകള്‍

2018 നിങ്ങള്‍ക്കെങ്ങിനെ ?

Ads by Google
Monday 01 Jan 2018 10.07 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW