Wednesday, January 24, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 29 Dec 2017 06.20 PM

ബംഗുളൂരുവില്‍ പുതുവര്‍ഷ ദിനത്തില്‍ ജനിക്കുന്ന ആദ്യത്തെ പെണ്‍കുഞ്ഞിന് കാത്തിരിക്കുന്നത്

bengaluru, new year

ബംഗുളൂരു: ബംഗുളൂരുവില്‍ പുതുവര്‍ഷ ദിനത്തില്‍ ജനിക്കുന്ന ആദ്യത്തെ പെണ്‍കുഞ്ഞിന് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ബംഗളൂരു മേയര്‍ ആര്‍. സമ്പത്ത് രാജ് പറഞ്ഞു. പെണ്‍കുഞ്ഞിന് ബിരുദം വരെ സൗജന്യവിദ്യാഭ്യാസമാണ് മേയര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ബംഗളൂരു നഗരത്തിലെ സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ എവിടെയെങ്കിലും ജനുവരി ഒന്നിന് സാധാരണ പ്രസവത്തിലൂടെ ജനിക്കുന്ന ആദ്യ പെണ്‍കുഞ്ഞിന് ഡിഗ്രിവരെ സൗജന്യ വിദ്യാഭ്യാസം നല്‍കും. ആദ്യം ജനിക്കുന്ന കുട്ടിയുടെ പേരില്‍ 'ബ്രഹത്ത് ബംഗലൂരു മഹാനഗര പാലിക്' ജോയിന്റ് അക്കൗണ്ട് തുടങ്ങി 5 ലക്ഷം രൂപ നിക്ഷേപിക്കും. കുട്ടിയുടെ വിദ്യാഭ്യാസത്തിന് ഉപയുക്തമാക്കാനാണിത്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകളാണ് പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത്. കുട്ടികളെ വളര്‍ത്തി കൊണ്ടുവരാന്‍ അവര്‍ വളരെ അധികം കഷ്ടപ്പാടും അനുഭവിക്കുന്നുണ്ട്. അവര്‍ക്കൊരു കൈത്താങ്ങാകുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് സമ്പത്ത് രാജ് പറഞ്ഞു.

നഗരത്തിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 32 ആശുപത്രികളിലായി 26 ഗര്‍ഭിണികളാണ് ഇപ്പോള്‍ ഉള്ളത്. ഡിസംബര്‍ 31 അര്‍ധരാത്രിക്കു ശേഷം സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ ജനനസമയം ആരോഗ്യവകുപ്പ് ജീവനക്കാര്‍ രേഖപ്പെടുത്തും. ജനുവരി ഒന്നിന്റെ ആദ്യമണിക്കൂറിലോ മണിക്കൂറുകളിലോ പിറക്കുന്ന പെണ്‍കുഞ്ഞിനെയാണ് തിരഞ്ഞെടുക്കുക.

പുണര്‍തം നാളുകാര്‍ക്ക് നേട്ടങ്ങളുെട വര്‍ഷം, പൂയം നാളുകാര്‍ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കണം, ആയില്യക്കാര്‍ക്ക് ഐശ്വര്യത്തിന്റെ നാളുകള്‍

2018 നിങ്ങള്‍ക്കെങ്ങിനെ ?

Ads by Google
Ads by Google
TRENDING NOW