Tuesday, January 23, 2018 Last Updated 3 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 28 Dec 2017 04.43 PM

സ്വിറ്റ്സര്‍ലന്‍ഡില്‍, സീറോമലബാര്‍ ക്രൈസ്തവ സമൂഹം ക്രിസ്തുമസ് ആഘോഷിച്ചു

uploads/news/2017/12/178471/eup281217a.jpg

സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ സീറോമലബാര്‍ ക്രൈസ്തവ സമൂഹത്തിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷിച്ചു. തിരുപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു.

ഫാ. ഷാജി മംഗലത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഫാ. സെബാസ്റ്റ്യന്‍ തയ്യില്‍, ഫാ.ഡെന്നിസ് കിഴക്കേക്കരക്കാട്ട്, ഫാ. തോമസ്‌ പ്ലാപ്പള്ളി എന്നിവര്‍ സഹകാര്‍മ്മികരായി.

വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം കുട്ടികളുടെയും യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും നേതൃത്വത്തില്‍ കലാപരിപാടികള്‍ നടന്നു. ഇതോടൊപ്പം സ്നേഹ വിരുന്നും ക്രമീകരിച്ചിരുന്നു.

ജോജന്‍ മ്ലാവില്‍ ജനറല്‍ കണ്‍വീനറായിരുന്ന കമ്മറ്റിയായിരുന്നു ആഘോഷങ്ങള്‍ ക്രമീകരിച്ചത്. അഗസ്റ്റിന്‍ മാളിയേക്കല്‍, സ്റ്റീഫന്‍ വലിയനിലം, ജയിംസ് ചിറപ്പുറത്ത്, ബേബി വട്ടപ്പലം തുടങ്ങിയവര്‍ വിവിധ കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കി .

ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ വിവിധയിടങ്ങളില്‍ നിന്നെത്തിച്ചേര്‍ന്നവര്‍ക്കും , അത് അവിസ്മരണീയമാക്കുവാന്‍ വിവിധ കമ്മറ്റികള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്കും സ്വിറ്റ്സര്‍ലന്‍ഡിലെ സീറോമലബാര്‍ കമ്മ്യൂണിറ്റി കോഡിനേറ്റര്‍ ഫാ. തോമസ്‌ പ്ലാപ്പള്ളി നന്ദി പറഞ്ഞു.

ഷിജി ചീരംവേലില്‍

Ads by Google
Thursday 28 Dec 2017 04.43 PM
YOU MAY BE INTERESTED
TRENDING NOW