Tuesday, January 23, 2018 Last Updated 9 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 28 Dec 2017 03.40 PM

ലിമ ബാബു ഇമേജിന്റെ പിന്നാലെ പോകാത്ത നായിക നടി

uploads/news/2017/12/178457/CiniINWLimababu281217a2.jpg

ബാലതാരമായി സിനിമയിലെത്തിയ ലിമ ബാബു തമിഴിലൂടെയാണ് മലയാളത്തിലെത്തിയത്. അഭിനയത്തിന്റെ ബാലപാഠങ്ങള്‍ മനസില്‍ കുറിച്ചിട്ട ലിമബാബു ചലച്ചിത്രാഭിനയത്തെ ഗൗരവത്തോടെ കാണുന്ന പെണ്‍കുട്ടിയാണ്.

പട്ടം പോലെ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ലിമ ബാബു അടുത്തിടെ പുറത്തിറങ്ങിയ 'വിശ്വവിഖ്യാതരായ പയ്യന്മാര്‍' എന്ന സിനിമയിലൂടെയാണ് നായികയായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നത്.

ശാസ്ത്രീയ നൃത്തം അഭ്യസിച്ചിട്ടുള്ള ലിമ ബാബു മലയാളത്തിലേക്ക് പ്രതീക്ഷയോടെയാണ് കടന്നുവരുന്നത്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ഈ മലയാളി പെണ്‍കുട്ടി അഭിനയസാധ്യതയുള്ള കരുത്തുറ്റ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ ചിത്രീകരണം നടന്ന കുതിരപവന്‍ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ലിമ ബാബുവിനെ കാണാനിടയായത്. സിനിമാമംഗളത്തിന്റെ വായനക്കാരുമായി ലിമ ബാബു സംസാരിക്കുകയാണ്.

? കുതിരപവനിലെ കഥാപാത്രത്തെക്കുറിച്ച്...


ഠ പ്രിയാമണി എന്ന കഥാപാത്രമായാണ് ഞാന്‍ അഭിനയിക്കുന്നത്. വളരെ ബോള്‍ഡായ ക്യാരക്ടറാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പൊതുപ്രവര്‍ത്തകയായ പ്രിയാമണിയുടെ മാനറിസങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് ഞാന്‍ അഭിനയിക്കുന്നത്.

? ലിമ ബാബു നായികയായി പുറത്തിറങ്ങിയ വിശ്വവിഖ്യാതരായ പയ്യന്മാര്‍ ന്ന ചിത്രത്തെക്കുറിച്ചുള്ള ഫീഡ്ബാക്ക്...


ഠ വിശ്വവിഖ്യാതരായ പയ്യന്മാര്‍ പുറത്തിറങ്ങിയപ്പോള്‍ നല്ല ഫീഡ്ബാക്കായിരുന്നു. ശ്രദ്ധേയമായ വേഷം ചെയ്ത ചിത്രമെന്ന നിലയ്ക്ക് റിലീസ് ചെയ്തദിവസം മുതല്‍ എന്റെ ക്യാരക്ടറെക്കറിച്ച് നല്ല അഭിപ്രായമാണ് പറഞ്ഞത്.

വിശ്വവിഖ്യാതരായ പയ്യന്മാരില്‍ ഒരു ഇവന്റ്മാനേജ്‌മെന്റ് കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്ന തരുഷിയെന്ന കഥാപാത്രമായാണ് ഞാന്‍ അഭിനയിച്ചത്. ശരിക്കും തരുഷി എനിക്ക് നല്ലൊരു ബ്രേക്ക് നല്‍കിയ കഥാപാത്രം തന്നെയാണ്.

? ലിമയുടെ ഇന്നലെകള്‍...


ഠ അച്ഛന്‍ ബാബു ദുബായില്‍ ഒരു പെട്രോള്‍ ബങ്കില്‍ മാനേജരായി ജോലി ചെയ്യുന്നു. അമ്മ ഗീത. സഹോദരന്‍ സഞ്ജയന്‍. ചെന്നൈയില്‍ ഫാത്തിമാ സ്‌കൂളിലാണ് ഞാന്‍ പത്താംക്ലാസ് വരെ പഠിച്ചത്. ബി.എ. ഇംഗ്ലീഷ് പഠനം പൂര്‍ത്തിയാക്കിയതോടെയാണ് സിനിമയിലേക്ക് വരണമെന്ന ആഗ്രഹമുണ്ടായത്. ചെറുപ്പം മുതല്‍ക്കേ നൃത്തത്തോടായിരുന്നു താല്പര്യം.

ശാസ്ത്രീയ നൃത്തപഠനത്തില്‍ കൂടുതല്‍ മനസര്‍പ്പിച്ചത് ഭരതനാട്യത്തിലായിരുന്നു. സിനിമയിലെത്തണമെന്ന ആഗ്രഹമുണ്ടായതിനാല്‍ വെസ്‌റ്റേണ്‍ ഡാന്‍സും അഭ്യസിച്ചു. ചെന്നൈയില്‍ കല മാസ്റ്ററുടെ സിസ്റ്റര്‍ ഭുവനയുടെ ഡാന്‍സ് സ്‌കൂളിലാണ് ഞാന്‍ നൃത്തം പഠിച്ചത്.

uploads/news/2017/12/178457/CiniINWLimababu281217a1.jpg

? ക്യാമറയുടെ മുന്നിലേക്കുള്ള കടന്നുവരവ്.


ഠ നൃത്തപഠനവുമായി മുന്നോട്ട് പോകുമ്പോഴാണ് ചില സിനിമകളില്‍ ബാലതാരമായി അഭിനയിക്കാന്‍ അവസരം ലഭിച്ചത്. മദ്രാസ് പട്ടണം എന്ന ചിത്രത്തില്‍ ആര്യയുടെ സഹോദരിയായി അഭിനയിച്ചുകൊണ്ടാണ് ഞാന്‍ സിനിമയിലേക്കെത്തിയത്.

പിന്നീട് ഇരട്ടൈ ചുഴി, രസിക്കും സീമാനെ തുടങ്ങിയ ചിത്രങ്ങളിലും ബാലതാരമായി അഭിനയിച്ചു. പിന്നീട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാിരുന്നു.

? ഡിഗ്രി പഠനം പൂര്‍ത്തിയായതിനു ശേഷമാണോ സിനിമയില്‍ അഭിനയിക്കാനുള്ള ശ്രമം നടത്തിയത്.


ഠ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ തന്നെ ധാരാളം പരസ്യചിത്രങ്ങളില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇതാകട്ടെ ക്യാമറയുടെ മുന്നില്‍ നില്‍ക്കാനും അഭിനയിക്കാനുമുള്ള ആത്മവിശ്വാസം എന്നിലുണ്ടാക്കി. നൂറിലധികം പരസ്യചിത്രങ്ങളില്‍ ഞാന്‍ അഭിനയിച്ചു.

സംയുക്താ വര്‍മ്മയോടൊപ്പമുള്ള ധാത്രിയുടെയും തമിഴില്‍ ശരവണ സ്‌റ്റോഴ്‌സിന്റെയും മലയാളത്തില്‍ ഗൃഹലക്ഷ്മിയുടെയും പരസ്യചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

പരസ്യചിത്രങ്ങള്‍ ഹിറ്റായതോടെ സിനിമയിലേക്കുള്ള വഴി എളുപ്പമാവുകയായിരുന്നു. ക്യാമറാമാന്‍ അഴകപ്പന്‍ സാറ് സംവിധാനം ചെയ്ത പട്ടംപോലെ എന്ന ചിത്രത്തില്‍ ദുല്‍ക്കറിന്റെ മുറപ്പെണ്ണായി വരലക്ഷ്മയെന്ന കഥാപാത്രമായാണ് അഭിനയിച്ചത്. ചെന്നൈക്കൂട്ടം എന്ന ചിത്രത്തില്‍ അഞ്ചു പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു ഞാന്‍.

? ലിമ ബാബു തമിഴില്‍ ചുവടുറപ്പിക്കുകയായിരുന്നോ...


ഠ അതെ, നല്ല അവസരങ്ങള്‍ ലഭിച്ചത് തമിഴില്‍ നിന്നായിരുന്നു. കാതല്‍ ശിവകുമാര്‍ സംവിധാനംചെയ്ത സുമ്മാതെ ആടുവോം എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍

നായികയായി ഞാന്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തില്‍ വളരെ നോര്‍മലായ ക്യാരക്ടറായാണ് അഭിനയിച്ചത്. എന്ത നേരത്തിലും എന്ന ചിത്രത്തിലും നല്ലൊരു വേഷമായിരുന്നു.

? തമിഴില്‍ താക്ക, താക്ക എന്ന ചിത്രത്തിലെ ലിമയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നുവല്ലോ...


ഠ അതെ, താക്ക താക്ക നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു. എന്റെ കരിയറിലെ ഭാഗ്യചിത്രമായിരുന്നു താക്ക താക്ക. പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയായും ഇരുപത്തിയഞ്ചു വയസുള്ള യുവതിയായും രണ്ടു ഗെറ്റപ്പിലാണ് ഞാന്‍ അഭിനയിച്ചത്. നടന്‍ വിജയ്്‌യുടെ സഹോദരന്‍ സജീവ് വാനാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.
uploads/news/2017/12/178457/CiniINWLimababu281217a.jpg

? ചെറിയ പ്രായത്തില്‍ അമ്മയായി അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഇമേജ് നോക്കിയില്ലേ...


ഠ ഇല്ല. യുവനടിമാര്‍ അമ്മവേഷങ്ങള്‍ ചെയ്യാന്‍ മടികാണിക്കാറുണ്ടെന്നറിയാം. പക്ഷേ ഞാനൊരിക്കലും അനാവശ്യമായി ഇമേജിന്റെ പിന്നാലെ പോയില്ല.

അഭിനയിക്കാന്‍ ഒരുപാട് മുഹൂര്‍ത്തങ്ങളുള്ള കഥാപാത്രങ്ങളെ ലഭിച്ചപ്പോള്‍ നടിയെന്ന നിലയില്‍ അഭിനയിച്ച് പ്രതിഫലിപ്പിക്കുകയെന്നത് മാത്രമായിരുന്നു എന്റെ മുന്നിലുണ്ടായിരുന്ന ലക്ഷ്യം. സംവിധാകന്‍ താക്ക താക്കയുടെ കഥ പറഞ്ഞപ്പോള്‍ തന്നെ എന്റെ കഥാപാത്രവുമായി ഞാന്‍ ഇഴുകിച്ചേരുകയായിരുന്നു.

ഈ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി ഞാന്‍ ദിവസങ്ങളോളം ഹോംവര്‍ക്ക് ചെയ്തിരുന്നു. പതിനഞ്ചുവയസുള്ള പെണ്‍കുട്ടി പ്രോസ്റ്റിറ്റിയൂഷനിലേക്ക് വഴുതിവീണ് പതിനെട്ടാംവയസില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി അമ്മയാവുമ്പോഴുള്ള മാനസികമായ വിചാരങ്ങളിലൂടെയാണ് താക്ക താക്കയിലെ എന്റെ കഥാപാത്രം കടന്നുപോവുന്നത്.

എനിക്ക് ഏറെ സംതൃപ്തി നല്‍കിയ കഥാപാത്രമാണ് താക്ക താക്കയിലേത്.

? മലയാളത്തില്‍ പ്രതീക്ഷയുണ്ടോ...


ഠ തീര്‍ച്ചയായും മലയാളിയായ എനിക്ക് മലയാളത്തില്‍ ചുവടുറപ്പിക്കാനാണ് ഇഷ്ടം. ഏതു റോളും ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. നല്ല കഥാപാത്രങ്ങള്‍ക്കു വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. നല്ല കഥകളുള്ള ചിത്രങ്ങള്‍ പുറത്തിറങ്ങുന്നുവെന്നതാണ് മലയാളത്തിന്റെ പ്രത്യേകത.

? എന്താണ് മോഹം...


ഠ നിവിന്‍ പോളിയുടെ നായികയായി അഭിനയിക്കണമെന്ന് മോഹമുണ്ട്. ആണ്‍കുട്ടിയുടെ വേഷം ചെയ്യണമെന്നതാണ് മറ്റൊരു ആഗ്രഹം.

? ലിമയുടെ പുതിയ ചിത്രങ്ങള്‍...


ഠ തമിഴില്‍ മാങ്കയെന്ന ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നു. മലയാളത്തില്‍ കുതിരപവനു ശേഷം തമിഴില്‍ ശ്രദ്ധേയമായ മറ്റൊരു പ്രോജക്ട് കൂടിയുണ്ട്.

-എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: പ്രഭ കൊടുവായൂര്‍

Ads by Google
TRENDING NOW