Tuesday, January 23, 2018 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 28 Dec 2017 12.18 PM

രണ്ടുനാള്‍ ചോദ്യം ചെയ്തിട്ടും കുറ്റബോധമില്ലാതെ ‘ചാത്തന്‍' കൂട്ടായ്മയുടെ തലവന്‍; സിനിമകളില്‍ ലഹരി കണ്ടെത്തിയ അക്ഷയ് അമ്മയെ ചുട്ടുകൊന്നതും സിനിമാ സ്‌റ്റൈലില്‍

uploads/news/2017/12/178422/mother-murder.jpg

തിരുവനന്തപുരം : പേരൂര്‍ക്കട അമ്പലംമുക്ക് മണ്ണടി ലെയിന്‍ ദ്വാരക വീട്ടില്‍ ദീപയെ ചുട്ടു കൊന്ന സംഭവത്തില്‍ രണ്ടു നാള്‍ ചോദ്യം ചെയ്തിട്ടും യാതൊരു കുറ്റബോധവും കൂസലും ഇല്ലാതെ മകന്‍ അക്ഷയ്. സിനിമകളില്‍ ലഹരി കണ്ടെത്തിയ അക്ഷയ് അമ്മയെ ചുട്ടുകൊന്നതും സിനിമാ സ്‌റ്റൈലിലായിരുന്നു. തിരുവനന്തപുരം സെന്റ് തോമസ് എഞ്ചിനീയറിങ് കോളജില്‍ പഠിച്ചിരുന്ന അക്ഷയ് 'ചാത്തന്‍'എന്ന് പേരിട്ടിരിക്കുന്ന ഗ്രൂപ്പിന്റെ നേതാവായിരുന്നു.

ആക്ഷന്‍ ഹീറോ ബിജു മോഡലില്‍ അമ്മയെ തലയ്ക്ക് അടിച്ച അക്ഷയ് ദൃശ്യത്തിലെ ജോര്‍ജ്കുട്ടിയുടെ ആവേശത്തിലാണ് സഹോദരിയെ സ്‌കൈപ്പില്‍ വിളിച്ചത്. തുടര്‍ന്ന് അമ്മ ഒളിച്ചോടിയെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കുഴിയിലിട്ട് കത്തിക്കുകയും അവിഹിതം ചര്‍ച്ചയാക്കുകയും ചെയ്തു. മയക്കു മരുന്നിന്റെ ലഹരിയിലായിരുന്നു ഈ നീക്കങ്ങളത്രയും.

ഇംഗ്ലീഷ് ക്രൈം തില്ലറുകള്‍ കണ്ടു നടന്ന അക്ഷയ് തന്ത്രങ്ങളിലൂടെ രക്ഷപ്പെടാമെന്നാണ് കരുതിയിരുന്നത്. അമ്മയുടെ അവിഹത കഥ ചര്‍ച്ചയാക്കി കാര്യങ്ങര്‍ ഒളിച്ചോട്ടത്തില്‍ എത്തിക്കാനായിരുന്നു നീക്കം. ട്യൂഷന് കൊടുക്കാന്‍ മകന്‍ പണം ആവശ്യപ്പെട്ടുവെങ്കിലും മയക്കുമരുന്ന് വാങ്ങുമെന്ന് ഉറപ്പുള്ളതിനാല്‍ അമ്മ ഇത് നല്‍കിയില്ല. ഇതോടെ ആക്ഷന്‍ ഹീറോ ബിജുമോഡലില്‍ പിന്നില്‍ നിന്നും അടിച്ചു തുടര്‍ന്ന് മൃതദേഹം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. വീഴ്ത്തി. നിലത്തു വീണ അമ്മയെ ബെഡ്ഷീറ്റുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഈ സമയത്തും മയക്കു മരുന്നിന്റെ പിടിയില്‍ ആയതിനാല്‍ ഒറ്റക്ക് കൃത്യം നിര്‍വഹിക്കാനുള്ള കരുത്ത് കിട്ടി. ശേഷം ഒന്നും അറിയാതാത്തവനെ പോലെ അമ്മയെ കാണാനില്ലെന്ന് ബന്ധുക്കളെയും സഹോദരിയെയും അറിയിച്ചു.

അമ്മയുടെ കയ്യും പിടിച്ചാണ് അക്ഷയ് ഇവിടെ താമസത്തിന് എത്തിയത്. വളരെ സ്‌നേഹത്തോടെയാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്. എഞ്ചിനീയറിങ് പഠനകാലത്ത് അമ്മയ്‌ക്കൊപ്പം അമ്പലത്തില്‍ പോകുകയും അമ്മയെ ബൈക്കിലിരുത്തി കൊണ്ടുപോകുകയും ചെയ്തിരുന്ന മകനാണ് ഒടുക്കം അമ്മയെ ചുട്ടുകൊന്നത്.

ചെറുപ്പം മുതല്‍ ആക്ടീവായിരുന്ന അക്ഷയ് കഴിഞ്ഞ കുറേകാലമായി എല്ലാവരില്‍ നിന്നും അകന്നിരുന്നു. സൗഹൃദം മുഴുവന്‍ എഞ്ചിനീയറിങ് കോളജ് കേന്ദ്രീകരിച്ചായിരുന്നു. അമ്മ മാത്രമുള്ള വീട്ടില്‍ പലപ്പോഴും അക്ഷയ് ഏറെ വൈകിയാണ് എത്തിയിരുന്നത്. പഠനകാലത്ത് ആവശ്യപ്പെട്ടതെല്ലാം വാങ്ങി നല്‍കിയിട്ടും അഞ്ചോളം വിഷയങ്ങള്‍ക്ക് തോറ്റത് അമ്മയുമായി തെറ്റാന്‍ ഇടയാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW