Tuesday, January 23, 2018 Last Updated 4 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Dec 2017 03.54 PM

ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകളുടെ നിറം മാറുന്നു

uploads/news/2017/12/178114/eup271217c.jpg

ലണ്ടന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകളുടെ നിറം പഴയ നേവി ബ്ലൂവാക്കി മാറ്റുമെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചു. 2019 ഒക്‌ടോബറിനു ശേഷം അനുവദിക്കുന്ന പാസ്‌പോര്‍ട്ടുകള്‍ക്കെല്ലാം ഈ നിറമാണ് ഉദ്ദേശിക്കുന്നത്.

യൂറോപ്യന്‍ യൂണിയന്‍ അംഗത്വമുള്ള എല്ലാ രാജ്യങ്ങളും ഇപ്പോള്‍ ബര്‍ഗണ്ടി നിറത്തിലുള്ള പാസ്‌പോര്‍ട്ടാണ് ഉപയോഗിച്ചു വരുന്നത്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന്റെ ഡിസൈന്‍ മാറ്റാറുള്ളതാണ്.

1921ലാണ് നേവി ബ്ലൂ നിറം ആദ്യമായി ഇതിനുപയോഗിക്കുന്നത്. അതു തിരിച്ചുവരുന്നത് ബ്രെക്‌സിറ്റിനായി വാദിച്ച എംപിമാര്‍ നടത്തിയ ക്യാംപെയ്‌ന്റെ വിജയമായി വിലയിരുത്തപ്പെടുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മിക്കുന്ന പുതിയ പാസ്‌പോര്‍ട്ട് ലോകത്തെ തന്നെ ഏറ്റവും സുരക്ഷിതമായിരിക്കുമെന്നാണ് ഹോം ഓഫീസ് പറയുന്നത്.

ജോസ് കുമ്പിളുവേലില്‍

Ads by Google
Wednesday 27 Dec 2017 03.54 PM
YOU MAY BE INTERESTED
TRENDING NOW