Tuesday, January 23, 2018 Last Updated 8 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Dec 2017 11.10 AM

വേള്‍ഡ് മദര്‍ വിഷന്റെ ക്രിസ്തുമസ്സ് കരോള്‍ സംഗമം ശ്രദ്ധേയമായി

uploads/news/2017/12/177749/aust261217a.jpg

ബ്രിസ്‌ബെയ്ന്‍ : സന്ദേശ ചലച്ചിത്ര നിര്‍മാണ വിതരണ പ്രസ്ഥാനമായ വേള്‍ഡ് മദര്‍ വിഷന്റെ നേതൃത്വത്തില്‍ ആസ്‌ട്രേലിയയിലെ സംഘടനയുടെ ആസ്ഥാന കേന്ദ്രമായ ബിലോയിലായില്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഭൂഖണ്ഡാന്തര ക്രിസ്മസ് കരോള്‍ സംഗമം ശ്രദ്ധേയമായി.

ഹംഗറി , ഫിലിപ്പീന്‍സ്, നെതര്‍ലാന്‍ഡ്, ബ്രസീല്‍, ഇന്ത്യ, ബെല്‍ജിയം, ഓസ്‌ട്രേലിയ, മൗറീഷ്യസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഓരോരുത്തരും അവരവരുടെ മാതൃഭാഷയില്‍ കരോള്‍ ഗാനങ്ങള്‍ ആലപിക്കുകയും ക്രിസ്തുമസ്സ് അനുഭവങ്ങള്‍ പ്ങ്കുവെക്കുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. വിശ്വസാഹോദര്യവും മാനവികതയും ഊട്ടിയുറപ്പിക്കാനുള്ള മദര്‍ വിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ആസ്‌ട്രേലിയയില്‍ കുടിയേറി പാര്‍ത്തവരേയും ജോലി ചെയ്യുന്ന പ്രവാസികളേയും ഉള്‍പ്പെടുത്തി കരോള്‍ സംഗമം നടത്തിയത്.

വേള്‍ഡ് മദര്‍ വിഷന്‍ ചെയര്‍മാനും സംവിധായകനുമായ ജോയ് കെ. മാത്യു അദ്ധ്യക്ഷത വഹിച്ച പരിപാടി ബനാന ഷെയര്‍ ഡപ്യൂട്ടി മേയര്‍ വാറന്‍ മിഡില്‍ട്ടണ്‍ ഉദ്ഘാടനം ചെയ്തു. ഫാദര്‍ ടി. ക്രിസ്തുമസ് സന്ദേശം നല്‍കി. ബനാന ഷെയര്‍ കൗണ്‍സിലര്‍ ഡേവിഡ് സ്‌നെല്‍, അന്താരാഷ്ര നൃത്ത അധ്യാപികയും സംഗീതജ്ഞയുമായ ഇല്‍ഡിക്കോ, വിന്നീസ് പ്രസിഡന്റ് ഗേ ഫ്രേസര്‍, ബ്രസീലിയന്‍ ഗായകന്‍ കോസ്താ, ഫിലിപ്പൈന്‍ ഗായിക ഡാനിയല്‍, നെതര്‍ലാന്‍ഡ് സംഗീതജ്ഞരായ പീറ്റര്‍ , ജെഫ് എന്നിവര്‍ സംഗീത പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. മൂന്ന് ദിവസം നീണ്ടു നിന്ന പരിപാടികളില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയ കലാകാരന്മാരെ പുരസ്‌കാരം നല്‍കി ആദരിച്ചു.

Ads by Google
Tuesday 26 Dec 2017 11.10 AM
YOU MAY BE INTERESTED
TRENDING NOW