Tuesday, January 23, 2018 Last Updated 3 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Dec 2017 04.12 PM

വിനയന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതി ചിത്രീകരണം തുടങ്ങി

uploads/news/2017/12/176344/CiniLocTChalakudykkaranChangathy.jpg

അനശ്വരനായ കലാഭവന്‍ മണിയുടെ ജീവിതത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പുതിയൊരു സിനിമയ്ക്ക് ചലച്ചിത്രാവിഷ്‌കാരം നടത്തുകയാണ് വിനയന്‍. ചിത്രം ചാലക്കുടിക്കാരന്‍ ചങ്ങാതി. ആല്‍ഫാ ഫിലിംസിന്റെ ബാനറില്‍ ഗ്ലാഡ്‌സ്റ്റണ്‍ യേശുദാസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു.

മണിയുടെ ജീവിതം ഈ ചിത്രത്തിന് പ്രചോദനമാണെങ്കിലും പൂര്‍ണമായും ഒരു സിനിമയുടെ വ്യാകരണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ചിത്രമായിരിക്കുമിതെന്ന് സംവിധായകനായ വിനയന്‍ പറഞ്ഞു.

ഇതിനെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായ രാജാമണിയാണ്. നല്ലൊരു മോണോ ആക്ട് കലാകാരനായ രാജാമണി ഓഡിയേഷനിലൂടെയാണ് കണ്ടെത്തിയത്. തിരുവനന്തപുരമാണ് സ്വദേശം.

ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന്റെ പേര് രാജാമണിയെന്നാണ്. ഏറെ അന്വേഷണത്തിനൊടുവിലാണ് തന്റെ കഥാപാത്രത്തിന് അനുയോജ്യമായ അഭിനേതാവിനെ കണ്ടെത്താനായതെന്ന് വിനയന്‍ പറഞ്ഞു.

uploads/news/2017/12/176344/CiniLocTChalakudykkaranChan.jpg

ചിത്രത്തില്‍ വലിയൊരു സംഘം അഭിനേതാക്കളുണ്ട്. മലയാളത്തിലെ പ്രശസ്തരായ അഭിനേതാക്കളാണെല്ലാവരും.

ഈ ചിത്രത്തിന്റെ സെറ്റിലെത്തുന്നത് ഇരിങ്ങാലക്കുട സണ്ണി സില്‍ക്‌സിലായിരുന്നു. രാജാമണി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രീകുമാര്‍, വിഷ്ണു, കലാഭവന്‍ സിനോജ് എന്നിവരാണ് ഇവിടെ അഭിനയിക്കുന്നത്. വില കൂടിയ പ്രാഡോ വാഹനത്തില്‍ വന്നിറങ്ങി. ഇത്തിരി ഗര്‍വോടെ ഷോറൂമിലേക്ക് ഇവര്‍ കടന്നുവരുന്നു രംഗമായിരുന്നു ഇവിടെ അപ്പോള്‍ ചിത്രീകരിക്കുന്നത്. പുതുമടിശ്ശീലക്കാരെപ്പോലെയാണ് വേഷവിധാനവും മറ്റും.

വിഷ്ണു, ഇപ്പോള്‍ പ്രശസ്തിയാര്‍ജ്ജിച്ചുവരുന്ന ഒരു നടനാണ്. മെക്‌സിക്കന്‍ അപാരതയാണ് വിഷ്ണുവിനെ ഏറെ പ്രശസ്തിയിലെത്തിച്ചത്. തുടര്‍ന്ന് വില്ലന്‍, ഗൂഢാലോചന തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായി മാറിയിരിക്കുന്നു. ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് വിഷ്ണു.

സുകു, ബാബു, ജോസ് എന്നിങ്ങനെയാണ് ധര്‍മ്മജന്‍, വിഷ്ണു, ശ്രീകുമാര്‍, കലാഭവന്‍ സിനോജ് എന്നിവരുടെ കഥാപാത്രങ്ങളുടെ പേരുകള്‍. ഇതില്‍ സുകുവും സാബുവും മണിയുടെ ചെറുപ്പകാലം മുതലുള്ള കൂട്ടുകാരാണ്. മണി വലിയ താരമായപ്പോള്‍ ഉണ്ടായ മാനേജരാണ് ജോസ്. ഡ്രൈവറുമാണ്.

ഒരു കാക്കാത്തി കഥയിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. ഒരു ഘട്ടത്തില്‍ വൈദ്യശാസ്ത്രത്തെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു മണിയുടെ ജനനം. ഒരു ദലിത് കുടുംബത്തില്‍. ദാരിദ്ര്യത്തിന്റെ പടിവാതിലുകളിലൂടെയുള്ള ജീവിതം.

uploads/news/2017/12/176344/CiniLocTChalakudykkaranChan1.jpg

ചെറുപ്പം തൊട്ടേ കലയോടുള്ള സ്‌നേഹം ശബ്ദത്തെ അനുകരിക്കാനുള്ള ശ്രമം. ആ ശ്രമം നടന്നുപോയത് പ്രകൃതിയിലെ ശബ്ദങ്ങളെ അനുകരിച്ചായിരുന്നു. അതു വളര്‍ന്നാണ് സിനിമാ താരങ്ങളെ അനുകരിക്കുന്നതിലേക്കെത്തിച്ചേരുന്നു. സിനിമയും സിനിമാതാരങ്ങളും ഏറെ ഹരമായി മാറി.

ജീവിതം ഏറെ കഷ്ടപ്പാടു നിറഞ്ഞതായിരുന്നു. ഓട്ടോറിക്ഷ ഓടിച്ചും കൂലിപ്പണി ചെയ്തുമൊക്കെയുള്ള ജീവിതം. അതിനിടയിലൂടെ ഈ ശബ്ദാനുകരണം. നാടന്‍ പാട്ടുകളോടുള്ള കമ്പം. രാജാമണിക്ക് ഏറെ അനുഗ്രഹമായി മാറി. അതെല്ലാം വളര്‍ന്ന് കാക്കാത്തി പ്രവചിച്ചതു പോലെ ഒരു രാജകുമാരനെപ്പോലെ അവനെ എത്തിച്ചു. സിനിമയില്‍ കൊടുമുടികള്‍ പിടിച്ചടക്കി.

മനസ്സില്‍ തീയുള്ളവന് എന്തും നേടാം എന്ന ശുഭപ്രതീക്ഷയാണ് ഈ ചിത്രത്തിലൂടെ സമര്‍ത്ഥിക്കുന്നത്. എത്ര ഉന്നതിയിലെത്തിയിട്ടും ദലിത് വിഭാഗത്തില്‍പെട്ടവന്‍ എന്ന നിലയിലുണ്ടായ അവഗണന അവനെ ആത്മസംഘര്‍ഷത്തിലെത്തിച്ചിരുന്നു. അതിനെതിരെയുള്ള അവന്റെ പോരാട്ടങ്ങള്‍. വിജയവും പരാജയവും. അതിനിടയില്‍ അരങ്ങേറുന്ന പ്രണയം. ഇതെല്ലാം ഈ ചിത്രത്തിന്റെ പ്രധാന ഘടകങ്ങളാണ്.

uploads/news/2017/12/176344/CiniLocTChalakudykkaranChan2.jpg

പൂര്‍ണമായും ഒരു എന്റര്‍ടെയ്‌നര്‍. ഏഴുഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഗാനങ്ങള്‍ക്ക് ഏറെ പ്രാധാനം ഈ ചിത്രം നല്‍കുന്നു. ഹരിനാരായണന്റേതാണ് ഗാനങ്ങള്‍.

രണ്ടു പ്രണയമാണ് രാജാമണിയുടെ ജീവിതത്തില്‍ അരങ്ങേറുന്നത്. ഒന്ന് രാജാണി ഒന്നുമില്ലാതിരുന്ന കാലത്തുള്ള പ്രണയം. പിന്നെ ഒന്ന് രാജാമണി വലിയ താരമായി മാറിയപ്പോഴുള്ള പ്രണയം. ഇതിലെ ഒരു പ്രണയത്തിലെ കഥാപാത്രം മൃണാളിനിയും മറ്റൊരു കഥാപാത്രം അനിതയുമാണ്.

നിഹാരിക എന്ന പുതുമുഖമാണ് നായിക. ഹണി റോസാണ് ഈ ചിത്രത്തിലെ മറ്റൊരു നായിക. കോട്ടയം നസീര്‍, ജോജു ജോര്‍ജ്, ജനാര്‍ദ്ദനന്‍, ടിനിടോം, കൊച്ചുപ്രേമന്‍, നസീര്‍ സംക്രാന്തി, ശിവജി ഗുരുവായൂര്‍, രാജാസാഹിബ്, ചാലിപാലാ, ആദിനാട് ശശി, ബാലാജി, കലാഭവന്‍ റഹ്മാന്‍, കെ.എസ്. പ്രസാദ്, ജയന്‍, പൊന്നമ്മ ബാബു എന്നിവരും പ്രധാന താരങ്ങളാണ്. വിനയന്റെ കഥയ്ക്ക് ഉമ്മര്‍ കാരിക്കാട് തിരക്കഥ രചിക്കുന്നു.

uploads/news/2017/12/176344/CiniLocTChalakudykkaranChan3.jpg

പ്രകാശ് കുട്ടിയാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- അഭിലാഷ്, കലാസംവിധാനം- സുരേഷ് കൊല്ലം, മേക്കപ്പ്- രാജേഷ് നെന്മാറ, കോസ്റ്റിയൂം ഡിസൈന്‍- ബ്യൂസി ബേബി ജോണ്‍.അസോസിയേറ്റ് ഡയറക്‌ടേഴ്‌സ്- ഉമ്മര്‍ കാരിക്കാട്, രതീഷ് പാലോട്, സഹസംവിധാനം- അനൂപ്, അഷറഫ്, മനു, മിഥുന്‍ സാബു, ഫോട്ടോ: അരുണ്‍ കെ. ജയന്‍പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജന്‍ ഫിലിപ്പ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷിന്റോ ഇരിങ്ങാലക്കുട. ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

- വാഴൂര്‍ ജോസ്

Ads by Google
TRENDING NOW