Wednesday, January 24, 2018 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Dec 2017 01.58 AM

മംഗളം എന്‍ജിനീയറിങ്‌ കോളജില്‍ ഫാക്കല്‍റ്റി ഡെവലപ്‌മെന്റ്‌ പ്രോഗ്രാം തുടങ്ങി

ഏറ്റുമാനൂര്‍: എ.പി.ജെ. അബ്‌ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ സഹകരണത്തോടെ ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിങ്‌ കോളജ്‌ ഇലക്‌ട്രിക്കല്‍ വിഭാഗം സംഘടിപ്പിക്കുന്ന ഫാക്കല്‍റ്റി ഡെവലപ്‌മെന്റ്‌ പ്രോഗ്രാമിന്‌ തുടക്കമായി. ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയിലെ സീനിയര്‍ പ്രഫ. ഡോ. രാജേഷ്‌ ജോസഫ്‌ എബ്രഹാം ഉദ്‌ഘാടനം ചെയ്‌തു.
സാങ്കേതിക വിദ്യാഭ്യാസരംഗത്ത്‌ മാത്‌ലാബ്‌ പ്രോഗ്രാമിങിന്റെ ആവശ്യകതയെക്കുറിച്ചും തൊഴില്‍ സാധ്യതകളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. മംഗളം എന്‍ജിനീയറിങ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. എം.എം. പൗലോസ്‌ അധ്യക്ഷതവഹിച്ചു. മംഗളം ലീഗല്‍ അഡൈ്വസര്‍ ഡോ. എബ്രഹാം ചെട്ടിശേരി, ഇലക്‌ട്രിക്കല്‍ വിഭാഗം മേധാവി പ്രഫ. ബെന്നി കെ.കെ, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.ഡി. സുഭാഷ്‌ എന്നിവര്‍ പ്രസംഗിച്ചു.
സാങ്കേതിക വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സര്‍വകലാശാല മുന്‍കൈയെടുത്തു നടത്തുന്ന ഈ പരിശീലന പരിപാടിക്ക്‌ രണ്ടുലക്ഷത്തോളം രൂപയാണ്‌ ധനസഹായം.
അഞ്ചു ദിവസങ്ങളിലായി നടത്തുന്ന പ്രോഗ്രാമില്‍ 'സിസ്‌റ്റം ഡിസൈന്‍ യൂസിംഗ്‌ മാത്‌ലാബ്‌' എന്ന വിഷയത്തെ ആസ്‌പദമാക്കി ക്ലാസുകള്‍ നടത്തും. മാത്‌ലാബ്‌ സോഫ്‌റ്റ്വെയര്‍ രംഗത്തെ വിദഗ്‌ധരായ തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയിലെ സീനിയര്‍ പ്രഫ. ഡോ. രാജേഷ്‌ ജോസഫ്‌ എബ്രഹാം, ചെന്നൈ എസ്‌.എ. കോളജ്‌ ഓഫ്‌ എന്‍ജിനീയറിങിലെ സീനിയര്‍ അധ്യാപകരായ പ്രഫ. സി. അരുണാചല പെരുമാള്‍, പ്രഫ. എസ്‌. ദിലീപ്‌കുമാര്‍, സയന്റിഫിക്‌ കംപ്യൂട്ടിംഗ്‌ സൊലൂഷന്‍സ്‌ സ്‌ഥാപകനും സി.ടി.ഒയുമായ ഡോ. എസ്‌. മഹേഷ്‌ ആനന്ദ്‌ എന്നിവരാണ്‌ ക്ലാസുകള്‍ നയിക്കുന്നത്‌.
കണ്‍ട്രോള്‍ സിസ്‌റ്റം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌, സിഗ്നല്‍ പ്രോസസിംഗ്‌, ഇമേജ്‌ പ്രോസസിംഗ്‌ എന്നീ മേഖലകളില്‍ മാത്‌ലാബ്‌ സോഫ്‌ട്വെയറിന്റെ ഉപയോഗത്തെയും അതിന്റെ ആധികാരികതയെക്കുറിച്ചും ചര്‍ച്ച നടക്കും.

Ads by Google
Tuesday 19 Dec 2017 01.58 AM
YOU MAY BE INTERESTED
TRENDING NOW