Tuesday, January 23, 2018 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 18 Dec 2017 05.04 PM

ഫ്രാന്‍സിസ് മാര്‍പാപ്പാ എണ്‍പത്തിയൊന്നിന്റെ നിറവില്‍

uploads/news/2017/12/175751/usa181217e1.jpg

വത്തിക്കാന്‍സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പയ്ക്ക് എണ്‍പത്തിയാന്നാം പിറന്നാള്‍.വലിയ ആഘോഷപ്പെരുമയില്ലാതെയാണ് പാപ്പാ തന്റെ എണ്‍പത്തിയൊന്നാം പിറന്നാള്‍ ദിനത്തിന്റെ മാറ്റു കൂട്ടിയത്.

ഞായറാഴ്ച രാവിലെ കര്‍ദിനാള്‍മാരുമൊത്തു പൗളിന്‍ ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു ദൈവത്തിന് നന്ദി പറഞ്ഞു. അഗതികളുടെയും കുട്ടികളുടെയും വൃദ്ധരുടെയും സ്‌നേഹസന്തോഷങ്ങള്‍ ഏറ്റുവാങ്ങിയ പാപ്പാ അവരില്‍ ഒരാളാകാന്‍ ശ്രമിച്ചാണ് അവരുടെയൊക്കെ ഹൃദയങ്ങള്‍ കവര്‍ന്നത്.

ജന്മദിനമായ ഡിസംബര്‍ 17 ന് ഔദ്യോഗികമായി അധികം തിരക്കില്ലാതെ ദിവസത്തെ ലളിതമാക്കിയ പാപ്പാ ഈ പ്രത്യേക ദിനത്തില്‍ ഉശുെലിമെൃശീ ജലറശമൃേശരീ എന്ന സംഘടനയുടെ സാന്താ മറീറ്റായിലെ സ്ഥാപനത്തിലെത്തി കുട്ടികളും ഹെല്‍ത്ത് ആന്റ് സോഷ്യല്‍ സെന്ററിലെ വോളന്റിയറുമായി കൂടിക്കണ്ട് ജന്മദിനകേക്കുമുറിച്ച് സന്തോഷം പങ്കുവെച്ചു.

uploads/news/2017/12/175751/usa181217e.jpg

വത്തിക്കാനിലെ നെര്‍വി ഔളയിലും പാപ്പാ സ്വകാര്യ സന്ദര്‍ശനം നടത്തി. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ നിരവധി കുട്ടികള്‍ ഉള്‍പ്പെടുന്ന സന്ദര്‍ശകരെയും അവരുടെ പക്കലുണ്ടായിരുന്ന പുല്‍ക്കൂട്ടിലെ രൂപങ്ങളെയും ആശീര്‍വദിയ്ക്കുകയും ചെയ്തു. കുഞ്ഞുങ്ങള്‍ എന്നും സന്തോഷത്തോടെയിരിക്കാന്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധ കൊടുക്കണമെന്ന് തന്റെ പിറന്നാള്‍ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു.

ക്രിസ്മസിന്റെ കേന്ദ്രബിന്ദു ഉണ്ണിയേശുവാണ്. ഉണ്ണിയേശുവിനെ ഒഴിവാക്കിയുള്ള ക്രിസ്മസ് ആഘോഷം അര്‍ഥശൂന്യമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ച പാപ്പാ കുട്ടികള്‍ക്കൊപ്പമാണ് 81ാം പിറന്നാള്‍ ആഘോഷിച്ചത്.

മാര്‍പാപ്പയ്ക്കു പിറന്നാള്‍ ആശംസകള്‍ നേരാന്‍ കുട്ടികളും തീര്‍ഥാടകരുമായി 25,000 പേര്‍ വത്തിക്കാനിലെത്തിയിരുന്നു. ഏതാണ്ട് 13 അടി നീളമുള്ള ഭീമന്‍ പിറ്റ്‌സ മാര്‍പാപ്പ മുറിച്ചു നല്‍കി കുട്ടികള്‍ക്കൊപ്പം ഭക്ഷിച്ചു.

കൂടാതെ ഇറ്റലിയിലെ പ്രമുഖ ഗ്രാഫിറ്റി കലാകാരന്‍ മൗപാല്‍ (മൗരോ പല്ലോറ്റ) രൂപല്പന ചെയ്ത കേക്ക് ഒരു ബേക്കിയുടമ പാപ്പായ്ക്ക് സമ്മാനമായി നല്‍കി. ഭൂഗോളം തോളിലേറ്റി ബാഗും പിടിച്ചു നില്‍ക്കുന്ന മാര്‍പാപ്പയുടെ ചിത്രമാണ് കേക്കില്‍ ആലേഖനം ചെയ്തിരിയ്ക്കുന്നത്.

uploads/news/2017/12/175751/usa181217e2.jpg

2013 മാര്‍ച്ച് 13 നാണ് ഇരുനൂറ്റിയറുപത്തിയാറാമത്തെ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. വത്തിക്കാനിലെ ദോമൂസ് സാങ്‌തേ മാര്‍ത്തേ ഹോസ്റ്റലിലാണ് പാപ്പായുടെ താമസം. ബനഡിക്റ്റ് പതിനാറാമന്റെ പിന്‍ഗാമിയാണ്. മാര്‍പാപ്പാ സ്ഥാനമേറ്റതിനു ശേഷമുള്ള അഞ്ചാമത്തെ പിറന്നാളാണ് ഇത്.

ലോകനേതാക്കള്‍ കൂടാതെ പാപ്പായുടെ ട്വിറ്റര്‍ ഫോളോവേഴ്‌സായ 40 മില്യന്‍ ആരാധകരും പാപ്പായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.

1936 ഡിസംബര്‍ 17 ന് അര്‍ജന്റീനയിലെ ഫ്‌ളോറസില്‍ (ബ്യൂനസ് അയേഴ്‌സ്) മാരിയോ ജോസ് ബര്‍ഗോലിയുടെയും റെഗീന മരിയ സിവോറിയുടെയും മകനായി ജനിച്ച പാപ്പാ ഇന്ന് ലോകത്തിലെ ലാളിത്യത്തിന്റെയും എളിമയുടെയും അനുകരണത്തിന്റെയും പ്രതീകവും മൂര്‍ത്തീഭാവവുമാണ്.

ജോസ് കുമ്പിളുവേലില്‍

Ads by Google
Monday 18 Dec 2017 05.04 PM
YOU MAY BE INTERESTED
TRENDING NOW