Wednesday, January 24, 2018 Last Updated 22 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 17 Dec 2017 02.02 AM

ഇഗ്നോകോഴ്‌സുകള്‍ ഓണ്‍ലൈനില്‍ രജിസ്‌റ്റര്‍ ചെയ്യാം

കൊച്ചി: ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ)കോഴ്‌സുകള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ രജിസ്‌റ്റര്‍ ചെയ്യാം. ജനുവരിയില്‍ തുടങ്ങുന്ന കോഴ്‌സുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ്‌ ഈ സൗകര്യം ലഭിക്കുക. http://onlineamdission.ignou.in എന്ന ലിങ്കില്‍ പഠിതാക്കള്‍ക്ക്‌ അപേക്ഷകള്‍ നേരിട്ട്‌ സമര്‍പ്പിച്ച്‌ അഡ്‌മിഷന്‍ നേടാം.
കോമണ്‍ സര്‍വീസ്‌ സെന്റര്‍(സി.എസ്‌.സി) മുഖേനയും അപേക്ഷകള്‍ അയയ്‌ക്കാം. എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്‌, തൃശൂര്‍, ആലപ്പുഴ, ലക്ഷദ്വീപ്‌ എന്നിവിടങ്ങളിലെ പഠിതാക്കള്‍ക്ക്‌ ഈ സേവനം പ്രയോജനപ്പെടുത്താം.
ഓണ്‍ലൈന്‍ അഡ്‌മിഷന്‍ സുഗമമാക്കാന്‍ കോമണ്‍ സര്‍വീസ്‌ സെന്റര്‍(സിഎസ്‌ സി), ഇ-ഗവേണന്‍സ്‌ ഇന്ത്യ, മിനിസ്‌ട്രി ഓഫ്‌ ഇലക്‌ട്രോണിക്‌സ്‌ ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഗവ. ഓഫ്‌ ഇന്ത്യയുമായി ഇഗ്നോ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്‌. കേരളത്തില്‍ 2200 അക്ഷയകേന്ദ്രങ്ങളുള്‍പ്പടെ 2700 സി.എസ്‌.സി. കേന്ദ്രങ്ങളാണുള്ളത്‌. ഇവയിലെല്ലാം അപേക്ഷകര്‍ക്ക്‌ ഓണ്‍ലൈനായി അപേക്ഷകള്‍ നല്‍കാമെന്നു റീജിയണല്‍ ഡയറക്‌ടര്‍ സിന്ധു പി. നായര്‍ പറഞ്ഞു.
സി.എസ്‌.സി. സീനിയര്‍ എക്‌സിക്യൂട്ടീവ്‌ ജിനു ചാക്കോ, അസി.ഡയറക്‌ടര്‍മാരായ ഡോ. വി ജലജാകുമാരി, പ്രീതാ ഉണ്ണിക്കൃഷ്‌ണന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Ads by Google
Sunday 17 Dec 2017 02.02 AM
YOU MAY BE INTERESTED
TRENDING NOW