Tuesday, January 23, 2018 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Dec 2017 12.05 PM

ഓസ്ട്രിയയില്‍ മന്ത്രിസഭാ രൂപീകരണത്തിനായി , ഭരണ സഖ്യം മാരത്തണ്‍ ചര്‍ച്ച നടത്തുന്നു

uploads/news/2017/12/174180/eup131217a.jpg

വിയന്ന: ഓസ്ട്രിയയിലെ ഭരണ കക്ഷിയായ പീപ്പിള്‍ പാര്‍ട്ടിയും ഫ്രീഡം പാര്‍ട്ടിയുമായുള്ള മാരത്തണ്‍ ചര്‍ച്ചകള്‍ രാജ്യ തലസ്ഥാനമായ വിയന്നയില്‍ പുരോഗമിക്കുന്നു. ചര്‍ച്ചകള്‍ക്ക് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് സെബാസ്റ്റ്യന്‍ കുര്‍സും ഫ്രീഡം പാര്‍ട്ടി നേതാവ് ട്രാചോയുമാണ്‌ നേതൃത്വം നല്‍കുന്നത്. ഡിസംബര്‍ പകുതി വരെയാണ് ഗവണ്മെന്റ് രൂപീകരണ ചര്‍ച്ചകള്‍ നടത്താനുള്ള സമയം.

ഇനി പരിമിതമായ സമയം മാത്രമാണ് പുതിയ ഭരണകക്ഷിയ്ക്കുള്ളത്. രാത്രിയും പകലും നീണ്ട ചര്‍ച്ചകളാണ് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇതുവരെ നടന്നുവന്നത്. ഡിസംബര്‍ 18 നോ 20 നോ പുതിയ സര്‍ക്കാര്‍ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.

ചര്‍ച്ചകള്‍ അനുസരിച്ച് ഫ്രീഡം പാര്‍ട്ടിക്ക് 6 മന്ത്രി സ്ഥാനങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. ഇതില്‍ ആഭ്യന്തരം, പ്രതിരോധം, വിദേശ വകുപ്പുകള്‍ ഉണ്ടാകുമെന്നാണ് സൂചന. പാര്‍ട്ടി നേതാവ് സ്ട്രാഹേ വൈസ് ചാന്‍സലറാകും. കൂടാതെ സ്പോര്‍ട്സ് വകുപ്പും അദ്ദേഹത്തിനായിരിക്കും.

പീപ്പിള്‍സ് പാര്‍ട്ടി നേതാവ് സെബാസ്റ്റ്യന്‍സ് കുര്‍സ് ചാന്‍സലറാകും. കൂടാതെ ധനകാര്യവും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാകുമെന്നാണ് സൂചന. നിലവിലെ ആഭ്യന്തരമന്ത്രി സൊബോട്ട് മന്ത്രിയായി പുതിയ മന്ത്രിസഭയിലുമുണ്ടാകും. വിദ്യാഭ്യാസമായിരിക്കും പുതിയ വകുപ്പ്.

കൃഷി വകുപ്പും പീപ്പിള്‍സ് പാര്‍ട്ടി കൈകാര്യം ചെയ്യുമെന്നാണ് ലഭ്യമായ സൂചനകള്‍.

ഷിജി ചീരംവേലില്‍

Ads by Google
Wednesday 13 Dec 2017 12.05 PM
YOU MAY BE INTERESTED
TRENDING NOW