Monday, January 22, 2018 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Dec 2017 09.35 AM

ടാഗോര്‍ തിയറ്ററില്‍ സമൂസ കോര്‍ണര്‍ തുറന്നു ഷാജി കൈലാസിന്റെയും ആനിയുടെയും മകന്‍

uploads/news/2017/12/173798/shanjii.jpg

അച്ഛന്‍ ഷാജി കൈലാസിന്റെ പിന്നാലെയല്ല അമ്മ ആനിയുടെ രുചിക്കൂട്ടുകളാണു മകന്‍ ജഗനു കിട്ടിയത്. ഷാജി കൈലാസിന്റെയും ആനിയുടെയും മകനായ ജഗന്‍ ഇന്നു രുചികളുടെ പിന്നാലേയാണ്. ഇത്തവണ ചലിച്ചിത്രമേളയില്‍ സജീവമായി ജഗനും ഉണ്ട്. പക്ഷേ സിനിമ കാണാന്‍ അല്ലെന്നു മാത്രം. മുഖ്യവേദിയായ ടാഗോര്‍ തിയേറ്റില്‍ ഡെലിഗേറ്റ്‌സുകള്‍ക്കു രുചികരമായ ഭക്ഷണം നല്‍കാനായി സമൂസ കോര്‍ണര്‍ തുറന്നിരിക്കുകയാണ് ഈ താരദമ്പതികളുടെ മകന്‍.

ജഗന്റെ രുചികളോടുള്ള താല്‍പ്പര്യത്തിന് അച്ഛന്‍ ഷാജി കൈലാസ് പച്ചക്കൊടി കാണിച്ചതോടെ ജഗനും കൂട്ടുകാരും ചേര്‍ന്നു കഴിഞ്ഞ മാസം സമൂസ കോര്‍ണര്‍ ആരംഭിച്ചു. ജഗന്റെ സ്‌പെഷില്‍ ഐറ്റം രുചിച്ച നിര്‍മ്മാതാവു സുരേഷ് കുമാറും, അക്കാദമി ചെയര്‍മാന്‍ കമലുമാണ് ജഗനെ സമൂസ കോര്‍ണര്‍ ഇടാന്‍ പ്രേരിപ്പിച്ചത്. അച്ഛന്റെയും അമ്മയുടെയും പിന്തുണകൂടി ലഭിച്ചതോടെ സംഭവം ഉഷാറായി. കട്ടന്‍ ചായയ്ക്കു പുറമേ കിളിക്കൂട്, ക്രബ്ഡ് ലോലിപോപ്, എഗ് സമൂസ, ചിക്കന്‍ സമൂസ തുടങ്ങി പതിനഞ്ചോളം വിഭവങ്ങളും ഇവിടെ ലഭിക്കും.

Ads by Google
Tuesday 12 Dec 2017 09.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW