Monday, January 22, 2018 Last Updated 21 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 09 Dec 2017 01.55 PM

'തരംതാഴ്ന്നവന്‍' പ്രയോഗത്തിലും തീര്‍ന്നില്ല, ചില ബി.ജെ.പിക്കാര്‍ ഐ.എസിനെ പോലെ: വിവാദ പരാമര്‍ശവുമായി കര്‍ണാടക ആഭ്യന്തരമന്ത്രി

ബി.ജെ.പി നേതാക്കളെ ഒരിക്കലും ഭീകരര്‍ എന്ന് താന്‍ വിളിച്ചിട്ടില്ല. ചില ബി.ജെ.പി നേതാക്കള്‍ ഐഎസ്‌ഐഎസിനെ പോലെയാണ് പെരുമാറുന്നതെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎസ്‌ഐ, ഐഎസ്‌ഐഎസ്, ജിഹാദികള്‍ തുടങ്ങിയവര്‍ക്കെതിരെ ആദ്യമായി പ്രതികരിച്ചയാള്‍ താനാണ്.
 Congress,  BJP, ISIS

ബംഗലൂരു: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ 'തരംതാഴ്ന്നവന്‍' പ്രയോഗം നടത്തി കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയ മണി ശങ്കര്‍ അയ്യര്‍ക്ക് പിന്നാലെ മറ്റൊരു നേതാവ് കൂടി. കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ് റെഡ്ഡിയാണ് ഇത്തവണ ബി.ജെ.പിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ചില ബി.ജെ.പി നേതാക്കള്‍ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിനെ പോലെയാണ് പെരുമാറുന്നതെന്ന് റെഡ്ഡി പറഞ്ഞു.

പരാമര്‍ശം വിവാദമായതോടെ ന്യായീകരണവുമായി റെഡ്ഡി എത്തി. ബി.ജെ.പി നേതാക്കളെ ഒരിക്കലും ഭീകരര്‍ എന്ന് താന്‍ വിളിച്ചിട്ടില്ല. ചില ബി.ജെ.പി നേതാക്കള്‍ ഐഎസ്‌ഐഎസിനെ പോലെയാണ് പെരുമാറുന്നതെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎസ്‌ഐ, ഐഎസ്‌ഐഎസ്, ജിഹാദികള്‍ തുടങ്ങിയവര്‍ക്കെതിരെ ആദ്യമായി പ്രതികരിച്ചയാള്‍ താനാണ്. ഈ ബിജെപി നേതാക്കള്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി വര്‍ഗീയ വികാരം ഉത്തേജിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചിട്ടുള്ളതെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

റെഡ്ഡിയുടെ പരാമര്‍ശത്തിന് എതിരെ ബി.ജെ.പിയും രംഗത്തെത്തി. നാട് ഭരിക്കുന്നവരുടെ ഇത്തരം മനോഭാവങ്ങള്‍ കര്‍ണാടകയെ ജിഹാദി പ്രവര്‍ത്തനങ്ങളുടെ ഹബ് ആക്കി മാറ്റി. മന്ത്രിക്ക് ഒന്നുകില്‍ സുബോധം നഷ്ടപ്പെട്ടിരിക്കാം. അല്ലെങ്കില്‍ അദ്ദേഹം ജിഹാദികളെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി നേതാവ് ശോഭ കരന്ദലജെ കുറ്റപ്പെടുത്തി.

മൈസൂരുവില്‍ ഹനുമാന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചില ബി.ജെ.പി നേതാക്കള്‍ അറസ്റ്റിലായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ പ്രകോപനപരമായ പ്രസംഗവും ഇതിനിടെ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് റെഡ്ഡിയുടെ പരാമര്‍ശവും.

Ads by Google
TRENDING NOW