Tuesday, January 23, 2018 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Nov 2017 04.16 PM

മധുര പലഹാരങ്ങള്‍ ഞൊടിയിടയില്‍...

uploads/news/2017/11/161223/mdmcokry011117d.jpg

കുറച്ച് ചേരുവകള്‍ മാത്രമുള്ള രുചിവൈവിധ്യം നിറഞ്ഞ മധുരപലഹാരങ്ങള്‍ തയാറാക്കുന്നത് എങ്ങനെയെന്നുനോക്കാം....

ഡീപ്പ് ഫ്രൈഡ് ആപ്പിള്‍


ആവശ്യമുള്ള സാധനങ്ങള്‍
ആപ്പിള്‍ - 4 എണ്ണം (തൊലി കളഞ്ഞ് നീളത്തില്‍ മുറിച്ചത്)
പാന്‍ കേക്ക് മാവ് - 2 കപ്പ്
വെള്ളം - 1/2 കപ്പ്
കറുവാപ്പട്ടപ്പൊടി - 2 ടേബിള്‍ സ്പൂണ്‍
പഞ്ചസാര - 1 ടേബിള്‍ സ്പൂണ്‍
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം


പാന്‍ കേക്ക് മാവ്, വെള്ളം, കറുവാപ്പട്ടപ്പൊടി, പഞ്ചസാര ഇവ ഒന്നിച്ച് ഇളക്കിയോജിപ്പിച്ചുവയ്ക്കുക. ആപ്പിള്‍ കഷണങ്ങള്‍ ഓരോന്നും ഈ മാവില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തെടുക്കാം.
uploads/news/2017/11/161223/mdmcokry011117c.jpg

ഡീപ്പ് ഫ്രൈഡ് ഓറിയോസ്


ആവശ്യമുള്ള സാധനങ്ങള്‍
എണ്ണ - 2 ടീസ്പൂണ്‍ (വറുക്കാന്‍ ആവശ്യത്തിന്)
ഓറിയോ ബിസ്‌ക്കറ്റ് - 10 എണ്ണം
പാന്‍കേക്ക് മാവ് - 1 1/2 കപ്പ്
മുട്ട - 1 എണ്ണം
പാല്‍ - 1 കപ്പ്
പഞ്ചസാരപ്പൊടി - 1/2 കപ്പ്

തയാറാക്കുന്ന വിധം


ഒരു പാനിലേക്ക് രണ്ട് ടീസ്പൂണ്‍ എണ്ണ, മുട്ട, പാല്‍, പഞ്ചസാരപ്പൊടി ഇവയെടുത്ത് നന്നായി അടിച്ചുപതപ്പിക്കുക. ശേഷം പാന്‍കേക്ക് മാവ് ചേര്‍ത്തിളക്കുക. ഓറിയോ ബിസ്‌ക്കറ്റ് ഓരോന്നും മാവില്‍ മുക്കി ഗോള്‍ഡന്‍ നിറമാകുന്നതുവരെ എണ്ണയില്‍ വറുത്തുകോരിയെടുക്കുക.

പീനട്ട് ബട്ടര്‍ ക്രഞ്ച് ബോള്‍സ്


ആവശ്യമുള്ള സാധനങ്ങള്‍
ഉപ്പില്ലാത്ത ബട്ടര്‍ - 115 ഗ്രാം
പീനട്ട് ബട്ടര്‍ - 250 ഗ്രാം
വാനില എസന്‍സ് - 1 ടീസ്പൂണ്‍
ഉപ്പ് - 1/4 ടീസ്പൂണ്‍
ഐസിംഗ് ഷുഗര്‍ - 3 കപ്പ്
അവില്‍ - 2 കപ്പ്
ഡാര്‍ക്ക് ചോക്ലേറ്റ് - 450 ഗ്രാം

തയാറാക്കുന്ന വിധം


ബട്ടര്‍ നന്നായി അടിച്ച് ക്രീം പരുവത്തിലാക്കുക. ഇതിലേക്ക് പീനട്ട് ബട്ടര്‍, വാനില എസന്‍സ്, ഉപ്പ് ഇവ ചേര്‍ത്ത് വീണ്ടും മയം വരുന്നതുവരെ അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് ഐസിംഗ് ഷുഗര്‍ ചേര്‍ത്തിളക്കി അവിലും ചേര്‍ത്ത് യോജിപ്പിക്കുക. ചെറുനാരങ്ങാവലിപ്പത്തിലുള്ള ഉരുളകളാക്കിയെടുത്ത് ബേക്കിംഗ് ട്രേയില്‍ നിരത്തി ഫ്രിഡ്ജില്‍ ഒരുമണിക്കൂര്‍ തണുപ്പിക്കുക. ചോക്ലേറ്റ് ഉരുക്കിയെടുക്കുക. അഞ്ച് മിനിറ്റ് തണുക്കാന്‍ അനുവദിച്ചശേഷം ഫ്രിഡ്ജില്‍ വച്ച ബോളുകള്‍ ഓരോന്നായി ചോക്ലേറ്റ് ഉരുക്കിയതില്‍ മുക്കി ബേക്കിംഗ് ട്രേയില്‍ നിരത്തി വീണ്ടും ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ആവശ്യാനുസരണം വിളമ്പാം.
uploads/news/2017/11/161223/mdmcokry011117b.jpg

ക്യാരറ്റ് കേക്ക് ബോള്‍സ്


ആവശ്യമുള്ള സാധനങ്ങള്‍
ഓട്ട്സ് - 1 കപ്പ്
ബദാം പൊടിച്ചത് - 1/2 കപ്പ്
തേങ്ങ ചിരകിയത് - 1/3 കപ്പ്
പീനട്ട്‌സ് - 1/4 കപ്പ്
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് - 1/2 കപ്പ്
ബട്ടര്‍ - 4 ടേബിള്‍ സ്പൂണ്‍
ഈന്തപ്പഴം - 1 കപ്പ് (ചെറു ചൂടുവെള്ളത്തിലിട്ട് വയ്ക്കുക)
കൊക്കോ പൗഡര്‍ മധുരമില്ലാത്തത് - 2 ടേബിള്‍ സ്പൂണ്‍
വാനില - 1 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ടപ്പൊടി - 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു മിക്സിയുടെ ബൗളിലിട്ട് എല്ലാ ചേരുവകളും നന്നായി അടിച്ചെടുക്കുക. ശേഷം ചെറുനാരങ്ങയുടെ വലിപ്പത്തില്‍ ബോളുകളാക്കി ഉരുട്ടിയെടുക്കുക.

ചോക്ലേറ്റ് കുക്കീസ്


ആവശ്യമുള്ള സാധനങ്ങള്‍
പഞ്ചസാര - 1/2 കപ്പ്
കൊക്കോ പൗഡര്‍ - 1/4 കപ്പ്
ബട്ടര്‍ - 1/2 കപ്പ്
പാല്‍ - 1/2 കപ്പ്
വാനില എസന്‍സ് - 1 ടീസ്പൂണ്‍
പീനട്ട് ബട്ടര്‍ - 1 കപ്പ്
ഓട്ട്സ് - 2 1/2 കപ്പ്

തയാറാക്കുന്ന വിധം


ഒരു സോസ്പാനില്‍ പഞ്ചസാര, കൊക്കോ പൗഡര്‍, ബട്ടര്‍, പാല്‍ എന്നിവയെടുത്ത് തിളപ്പിക്കുക. ഇത് അടുപ്പില്‍നിന്ന് മാറ്റി വാനില എസന്‍സ്, പീനട്ട് ബട്ടര്‍, ഓട്ട്സ് എന്നിവ ചേര്‍ത്തിളക്കി ഒരു ബട്ടര്‍ പേപ്പറിലേക്ക് ഓരോ സ്പൂണ്‍ കോരിയൊഴിക്കുക. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം വിളമ്പാം.
uploads/news/2017/11/161223/mdmcokry011117a.jpg

സിമോറസ് കപ്പ്


ആവശ്യമുള്ള സാധനങ്ങള്‍
ക്രാക്കര്‍ ബിസ്‌ക്കറ്റ് പൊടിച്ചത്് - 2 കപ്പ്
ബട്ടര്‍ - 1/2 കപ്പ്
പഞ്ചസാര - 1/2 കപ്പ്
ചോക്ലേറ്റ് ചിപ്സ് - ആവശ്യത്തിന്
മിനി മാഷ്മല്ലോസ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


ഓവന്‍ 185 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക.
മഫിന്‍പാനില്‍ കുക്കിംഗ് സ്‌പ്രേ തളിച്ചുവയ്ക്കുക.
ബിസ്‌ക്കറ്റ് പൊടിച്ചതും ബട്ടര്‍ ഉരുക്കിയതും പഞ്ചസാരയും ഒരു ബൗളില്‍ ഒന്നിച്ചെടുത്ത് മിക്സ് ചെയ്യുക. ഓരോ മഫിന്‍ പാനിലും ബിസ്‌ക്കറ്റ് കൂട്ട് കുറേശ്ശെയായി നിരത്തി അമര്‍ത്തി വയ്ക്കുക. ശേഷം ഓവനില്‍ വച്ച് അഞ്ച് മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. പാന്‍ പുറത്തെടുത്ത് ഓരോന്നിലും മാഷ്മല്ലോസും, ചോക്ലേറ്റ് ചിപ്‌സും ഇട്ട് മുകളില്‍ വീണ്ടും ബിസ്്ക്കറ്റ് കൂട്ട് നിരത്തുക. ഒരു സ്പൂണ്‍ കൊണ്ട് അമര്‍ത്തിയ ശേഷം വീണ്ടും നാല് മിനിറ്റ് ബേക്ക് ചെയ്യുക. ശേഷം പുറത്തെടുത്ത് മാഷ്മല്ലോസും ചോക്ലേറ്റ് ചിപ്‌സും ഇട്ട് ഓവനില്‍ വച്ച് രണ്ട് മുതല്‍ മൂന്ന്് മിനിറ്റുവരെ ബേക്ക് ചെയ്യുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍ പുറത്തെടുത്ത് തണുക്കാന്‍ അനുവദിക്കുക. ശേഷം വിളമ്പാം.
uploads/news/2017/11/161223/mdmcokry011117.jpg

സിനമണ്‍ ഗ്ലേസ് ബണ്‍


ആവശ്യമുള്ള സാധനങ്ങള്‍
ബ്രൗണ്‍ ഷുഗര്‍ - 1/2 കപ്പ്
കറുവാപ്പട്ടപ്പൊടി - 1/2 ടീസ്പൂണ്‍
ബട്ടര്‍ - 1/4 കപ്പ് ഉരുക്കിയത്
ബണ്ണ് - 4 ആയി മുറിച്ചത്

ഗ്ലേസിനുള്ള സാധനങ്ങള്‍
പഞ്ചസാരപ്പൊടി - 1 കപ്പ്
വാനില എസന്‍സ് -1 ടീസ്പൂണ്‍
പാല്‍ - 2 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


പാനില്‍ ബട്ടര്‍ പുരട്ടി മൈദ തട്ടുക.
ഗ്ലേസ് മിക്സ് ചെയ്തുവയ്ക്കുക.
ഒരു ബൗളില്‍ ബ്രൗണ്‍ ഷുഗര്‍, കറുവാപ്പട്ടപ്പൊടി എന്നിവയെടുത്ത് ഒന്നിച്ചിളക്കുക. ബണ്ണ് നാലായി മുറിച്ച് ഇതിലിട്ട് ഇളക്കി ബേക്കിംഗ് ട്രേയില്‍ ബേക്ക് ചെയതെടുക്കുക. ഗ്ലേസ് മിക്സ് ചെയ്ത് ഇതിനുമുകളില്‍ ഒഴിക്കുക. 20 മുതല്‍ 25 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. തണുത്ത ശേഷം വിളമ്പാം.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
TRENDING NOW