Tuesday, January 23, 2018 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Oct 2017 03.07 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/10/156587/Weeklyjocks171017.jpg

പുതുതായി വന്ന വേലക്കാരിയോട് വീട്ടുടമസ്ഥ:
നീ ഇതിനുമുമ്പ് എവിടെയായിരുന്നു?
വേലക്കാരി: ആണുങ്ങളുടെ വേഷം കെട്ടി മെന്‍സ് ഹോസ്റ്റലില്‍ രണ്ടുവര്‍ഷം ജോലിക്കു നിന്നു.
വീട്ടുടമസ്ഥ: എന്നിട്ട് അവരാരും അറിഞ്ഞില്ലേ?
വേലക്കാരി: അത് ചെന്ന അന്നുതന്നെ അറിഞ്ഞു. പക്ഷേ അറിഞ്ഞവര്‍ പരസ്പരം പറഞ്ഞില്ല.
- സാജു, ആലുവ

****

കോഫിഹൗസില്‍ ചെന്ന ഭര്‍ത്താവും ഭാര്യയും കാപ്പിക്ക് ഓര്‍ഡര്‍ ചെയ്തു. കാപ്പി വന്നയുടന്‍ ഭര്‍ത്താവ്:
എടീ... പെട്ടെന്ന് തണുക്കുന്നതിനു മുമ്പ് കുടിക്ക്.
ഭാര്യ: അതെന്താ?
ഭര്‍ത്താവ്: നീ ആ ബോര്‍ഡ് കണ്ടോ? കാപ്പി ഇരുപതു രൂപ. തണുത്ത കാപ്പി അമ്പതു രൂപ.
- വിനോദ്, എഴുപുന്ന

****

വിദേശി ഇന്ത്യാക്കാരനോട്:
ഞങ്ങളുടെ രാജ്യത്ത് മന്ത്രിമാര്‍ തങ്ങളുടെ കാലാവധി പൂര്‍ത്തിയാക്കിയശേഷം വിശ്രമജീവിതം നയിക്കുകയാണ് പതിവ്.
ഇന്ത്യാക്കാരന്‍: ഇവിടെയും അതുപോലെ തന്നെയാ... പക്ഷേ വിശ്രമം ജയിലിലാണെന്നു മാത്രം.
- അനില്‍, വേങ്ങര

****

uploads/news/2017/10/156587/Weeklyjocks171017a.jpg

രഘു സുകുവിനോട്:
നീ എന്താ പെണ്ണുകാണാന്‍ പോയിട്ട് പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞ് തിരിച്ചുവന്നത്?
സുകു: പെണ്ണിന്റെ വയസു ചോദിച്ചപ്പോള്‍ 20 വയസും 10 മാസവും എന്നാ പറഞ്ഞത്.
- ഹരി, കുസുമഗിരി

****

തയ്യല്‍ക്കടയിലെത്തിയ അമിതവണ്ണമുള്ള സ്ത്രീ തയ്യല്‍ക്കാരനോട്:
ബ്ലൗസ് തയ്ക്കാന്‍ എത്രയാ കൂലി?
തയ്യല്‍ക്കാരന്‍ അവരെ സൂക്ഷിച്ചു നോക്കിയിട്ട്:
സ്‌ക്വയര്‍മീറ്ററിന് നൂറുരൂപ.
- തോമസ്, വെണ്ടൂര്‍

***

മൊബൈലില്‍ എളുപ്പത്തില്‍ മെസേജ് ടൈപ്പു ചെയ്യുന്ന മകനോട് അച്ഛന്‍:
എളുപ്പത്തില്‍ ബിവറേജില്‍നിന്നും മദ്യം വാങ്ങി വീട്ടില്‍ വരാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ... നിനക്കാ ബിവറേജില്‍ ബില്ലടിക്കാന്‍ നിന്നുകൂടെ?
-അജീഷ്, കോട്ടയം

****

uploads/news/2017/10/156587/Weeklyjocks171017b.jpg

കോളജില്‍ അധ്യാപകന്‍ വിദ്യാര്‍ഥികളോട്:
മണ്ണും പെണ്ണും തമ്മിലുള്ള വ്യത്യാസം പറയൂ?
വിദ്യാര്‍ഥി: മണ്ണിനെ നന്നാക്കിയവന്‍ നന്നാവും. പെണ്ണിനെ നന്നാക്കിയാല്‍ മണ്ണാവും.
- ഷംജാദ്, ബത്തേരി

***

കറുപ്പു നിറക്കാരിയായ ശശിയുടെ ഭാര്യ ഒരുദിവസം ഓറഞ്ച് സാരിയുടുത്തിട്ട് ശശിയോടു ചോദിച്ചു:
ചേട്ടാ... എങ്ങനെയുണ്ട്? എനിക്കു ചേരുന്നുണ്ടോ?
ശശി: മുത്തേ... കലക്കിയെടീ... ടാര്‍ വീപ്പയ്ക്ക് തീ പിടിച്ചതുപോലെയുണ്ട്.
- ദേവന്‍, മങ്ങാട്

Ads by Google
Ads by Google
TRENDING NOW