Friday, January 19, 2018 Last Updated 44 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 22 Sep 2017 10.17 PM

വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവ്‌: ഓട്ടിസം ബാധിച്ച പെണ്‍കുട്ടി സഹായം തേടുന്നു

uploads/news/2017/09/148700/p1.jpg

മാന്നാര്‍: ഓട്ടിസം ബാധിച്ച പതിമൂന്നു വയസുകാരി വളര്‍ച്ചാ ഹോര്‍മോണ്‍ കുറത്തതിനാല്‍ തലച്ചോറുമായി ബന്ധിപ്പിക്കുന്ന ഞരമ്പിന്റെ വളര്‍ച്ചയ്‌ക്കുള്ള ശസ്‌ത്രക്രിയയ്‌ക്കായി സഹായം തേടുന്നു. ബുധനൂര്‍ എണ്ണയ്‌ക്കാട്‌ കൊച്ചുകാട്ടില്‍ തെക്കതില്‍ സുനില്‍കുമാര്‍-പ്രസീത ദമ്പതികളുടെ ഏക മകള്‍ അഖിലയാണ്‌ ശസ്‌ത്രക്രിയയ്‌ക്കായി സഹായം തേടുന്നത്‌.
ഇപ്പോള്‍ ഒന്നര വയസിന്റെ ശരീരം മാത്രമുള്ള കുട്ടിയ്‌ക്ക്‌ ഓട്ടിസം ബാധിച്ചിട്ടുണ്ട്‌. അഖിലയുടെ വായയുടെ മുകളിലത്തെ മോണയും പുറത്തേക്ക്‌ തള്ളിനില്‍ക്കുന്ന പല്ലുകളും ഏറെ ബുദ്ധിമുട്ട്‌ സൃഷ്‌ടിക്കുന്നു. ആഹാരം കഴിക്കാനോ വെള്ളം കുടിക്കാനോ പറ്റാത്ത അവസ്‌ഥയാണ്‌.
ഇത്‌ ശസ്‌ത്രക്രിയയിലൂടെ ഭേദമാക്കാന്‍ കഴിയുമെന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്ന്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ്‌ വളര്‍ച്ചാ ഹോര്‍മോണിന്റെ കുറവ്‌ ഡോക്‌ടര്‍മാര്‍ മനസിലാക്കിയത്‌. തുടര്‍ച്ചയായി ആറു വര്‍ഷം ഹോര്‍മോണ്‍ ചികിത്സ നടത്തിയാല്‍ മാത്രമേ കുട്ടിയുടെ വളര്‍ച്ച ശരിയായ രീതിയില്‍ ഉണ്ടാകൂ. ഇതനുസരിച്ച്‌ മാത്രമേ ശാരീരിക അവയവങ്ങളിലും മാറ്റമുണ്ടാകൂ. ഇതിന്‌ 18 ലക്ഷം രൂപയോളം ചെലവ്‌ വരും. എന്നാല്‍ ചികിത്സാ ചെലവുകള്‍ കണ്ടെത്താന്‍ കുടുംബത്തിന്‌ കഴിയുന്നില്ല.
കൂലിപ്പണിക്കാരനായ സുനില്‍കുമാര്‍ നട്ടെല്ലിന്‌ ക്ഷതമേറ്റ്‌ ചികിത്സയിലാണ്‌. സ്വകാര്യ സ്‌ഥാപനത്തില്‍ ജോലിയുണ്ടായിരുന്ന പ്രസീതയ്‌ക്ക്‌ മകളെ നോക്കാന്‍ ആളില്ലാത്തതിനാല്‍ ഇപ്പോള്‍ ജോലിക്ക്‌ പോകാന്‍ കഴിയാത്ത സ്‌ഥിതിയാണ്‌.
കൂടാതെ ദൈനംദിന ചികിത്സയ്‌ക്കും തുക ഏറെ വേണം. ഈ സാഹചര്യത്തിലാണ്‌ നിര്‍ധന കുടുംബം സഹായം തേടുന്നത്‌. പ്രസീതയുടെ പേരില്‍ എസ്‌.ബി.ഐ. എണ്ണയ്‌ക്കാട്‌ ശാഖയില്‍ അക്കൗണ്ട്‌ തുറന്നിട്ടുണ്ട്‌. നമ്പര്‍: 67312922753. ഐ.എഫ്‌.എസ്‌.സി: എസ്‌.ബി.ഐ.എന്‍. 0070439. ഫോണ്‍: 9744648879.

Ads by Google
Friday 22 Sep 2017 10.17 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW