Tuesday, January 23, 2018 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 22 Sep 2017 04.20 PM

തുണികള്‍ ഇസ്തിരിയിടുമ്പോള്‍

uploads/news/2017/09/148664/IroningClothes220917.jpg

1. തുണികള്‍ ഇസ്തിരിയിടുമ്പോ ള്‍ വസ്ത്രങ്ങള്‍ക്ക് അനുസരിച്ചുള്ള ചൂടേ ഉപയോഗിക്കാവൂ. സില്‍ക്ക് സിന്തെറ്റിക്ക് വസ്ത്രങ്ങള്‍ക്ക് മീഡിയം ചൂടേ ഉപയോഗിക്കാവു. കോട്ടണ്‍ വസ്ത്രങ്ങള്‍ക്ക് കൂടുതല്‍ ചൂട് ഉപയോഗിക്കാം.

2. വളരെ സെന്‍സിറ്റീവായ തുണികള്‍ തേക്കുമ്പോള്‍ അതിനനുസരിച്ചുള്ള മോഡ് സെലക്ട് ചെയ്യുക.

3. ഇസ്തിരിയിട്ട ഉടന്‍ തന്നെ വസ്ത്രങ്ങള്‍ മടക്കി വെക്കുക.

4. വൃത്താകൃതിയില്‍ തേക്കാന്‍ പാടില്ല, നേരെ മാത്രം ഇസ്തിരിയിടാന്‍ ശ്രദ്ധിക്കുക. ഇത് ചുളിവുകള്‍ ഉണ്ടാകുന്നത് തടയാന്‍ സഹായിക്കും.

5. അലക്കിയെടുത്ത തുണികള്‍ ഒന്നിച്ച് തേയ്ക്കുകയാണെങ്കില്‍ ഇലക്ട്രിക് അയണ്‍ മൂലമുണ്ടാകുന്ന വൈദ്യുതിയുടെ പാഴ്‌ച്ചെലവ് ഒഴിവാക്കാം.

6. എക്‌സ്‌റ്റെന്‍ഷന്‍ കോര്‍ഡ് ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം, പെട്ടെന്ന് ചൂടാകുന്ന എക്‌സ്‌റ്റെന്‍ഷന്‍ കോര്‍ഡുകള്‍ ഉപയോഗിച്ചാല്‍ തീപിടുത്തമുണ്ടാകാന്‍ സാധ്യതയുണ്ട്.

Ads by Google
Friday 22 Sep 2017 04.20 PM
YOU MAY BE INTERESTED
TRENDING NOW