Wednesday, January 24, 2018 Last Updated 9 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 17 Sep 2017 04.45 PM

ഇനി ക്രിക്കറ്റ്ദൈവം സച്ചിനെയല്ല, മിതാലിയെ കണ്ടാകും എല്ലാരും പഠിക്കുക: സ്മൃതി മന്ദാന

Mithali Raj

ഇപ്പോള്‍ സച്ചിനെ കണ്ടല്ല വളര്‍ന്നു വരുന്ന വനിതാ താരങ്ങള്‍ ആവേശം കൊള്ളുന്നത്, മറിച്ചു മിതാലി രാജിനെ കണ്ടാണെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഓപ്പണിങ് താരം സ്മൃതി മന്ദാന. ഇംഗ്ലണ്ടില്‍ നടന്ന വനിതാ ലോകകത്തില്‍ ഇന്ത്യ നടത്തിയ മികച്ച പ്രകനടത്തിന്റെ അടിസ്ഥാനത്തിലാണ് വളര്‍ന്നു വരുന്ന വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് മിതാലി രാജാണ് പ്രചോദനമെന്ന് മന്ദാന അഭിപ്രായപ്പെട്ടത്.

വനിതാ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയതിനു വമ്പന്‍ അഭിനന്ദനമാണ് മന്ദാനയുള്‍പ്പടെയുള്ളവര്‍ക്ക് പ്രമുഖ താരങ്ങളില്‍ നിന്നുള്‍പ്പടെ ലഭിച്ചിരുന്നത്.

ഇംഗ്ലണ്ടിനെതിരേ ഫൈനലില്‍ ഒന്‍പത് റണ്‍സിനു തോറ്റ ഇന്ത്യന്‍ ടീം പുതിയ ചരിത്രം കുറിച്ചിരുന്നു. മിതാലി രാജിന്റെ ആ മറുപടിക്കു ശേഷം ഇന്ത്യന്‍ വനിതാ താരങ്ങളോട് ഇനിയാരെങ്കിലും തങ്ങള്‍ക്കിഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരം ആരാണെന്ന് ചോദിക്കുമെന്നു തോന്നുന്നില്ലെന്നും ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയതിനു ശേഷം പെണ്‍കുട്ടികള്‍ കൂടുതല്‍ ക്രിക്കറ്റ് കളിക്കാന്‍ രംഗത്തെത്തിയിട്ടുണ്ടെന്നും, അവരെല്ലാം സച്ചിന്‍ ടെണ്ടുല്‍ക്കറെയല്ല താരതമ്യത്തിനെടുക്കുന്നത്. മറിച്ചു മിതാലി രാജിനെയാണെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
TRENDING NOW