Wednesday, January 24, 2018 Last Updated 12 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 09.05 PM

ശീതളപാനീയം കുടിക്കാത്ത താനെന്തിന് പരസ്യത്തില്‍ അഭിനയിക്കണം; കോടികളുടെ വാഗ്ദാനം തള്ളി കോലി....

uploads/news/2017/09/146050/virad.jpg

ന്യൂഡല്‍ഹി : കോടികളുടെ വാഗ്ദാനം തള്ളി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഒരു ശീതളപാനീയത്തിന്റെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നാണ് വിരാട് കോലി വ്യക്തമാക്കിയത്. കായികതാരങ്ങള്‍ പരസ്യങ്ങളിലൂടെ വരുമാനമുണ്ടാക്കാന്‍ മത്സരിക്കുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായാണ് കോലിയുടെ സമീപനം. അതേസമയം മറ്റുള്ളവര്‍ അഭിനയിക്കുന്നതില്‍ അഭിപ്രായം പറയാനില്ലെന്നും കോലി വ്യക്തമാക്കി. സഹതാരങ്ങള്‍ക്ക് മുന്നില്‍ കോലി ഒരു മാതൃക മുന്നോട്ടുവെയ്ക്കുകയാണെന്നും വിലയിരുത്തലുകളുണ്ട്.

തന്റെ നിലപാടില്‍ ഇന്ത്യന്‍ ക്യാപ്റ്റന് വ്യക്തമായ കാരണവുമുണ്ട്. ഇത്തരത്തിലുള്ള ശീതളപാനീയങ്ങള്‍ താന്‍ കുടിക്കാറില്ല. ഫിറ്റ്‌നെസ് ഏറെ ശ്രദ്ധിക്കുന്നയാളാണ് താനെന്നും അതിന്റെ ഭാഗമായി ഭക്ഷണക്രമത്തില്‍ ഒരുപാട് മാറ്റം വരുത്തിയിട്ടുണ്ടെന്നും കോലി പറഞ്ഞു. താന്‍ കുടിക്കാത്ത ഒരു സാധനം ഞാന്‍ എങ്ങിനെ പ്രചരിപ്പിക്കാനാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി. നേരത്തെ പെപ്‌സികോയുടെ പരസ്യത്തില്‍ നിന്നും ഇതേ നിലപാടോടെ കോലി പിന്‍വാങ്ങിയിരുന്നു.

Ads by Google
Thursday 14 Sep 2017 09.05 PM
YOU MAY BE INTERESTED
TRENDING NOW