Wednesday, November 22, 2017 Last Updated 8 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 10.47 AM

സദാനന്ദന്റെ മൊബൈലില്‍ സ്‌ക്രീന്‍ സേവറായി ഷീജയുടെ ചിത്രം; വിവാഹേതര ബന്ധം സ്വാമിനാഥന്‍ ഭര്‍ത്താവിനെ അറിയിക്കുമെന്ന് ഷീജ ഭയന്നു

uploads/news/2017/09/145943/sheeja.jpg

പാലക്കാട്: കുത്തനൂര്‍ തോലനൂരില്‍ വയോധിക ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം മരുമകള്‍ ഷീജയുടെ വിവാഹേതര ബന്ധം ഭര്‍ത്താവിനെ അറിയിക്കുമെന്ന ഭീഷണിയുടെ പ്രതികാരം. കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ഷീജയുടെ സുഹൃത്ത് സദാനന്ദനുമായുള്ള അടുപ്പം അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ വിവരം മകന്‍ പ്രദീപിനെ അറിയിക്കുമെന്നും കൊല്ലപ്പെട്ട സ്വാമിനാഥന്‍ പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. ഇതിന്റെ വൈരാഗ്യമായിരുന്നു കൊലയ്ക്ക് കാരണമായി മാറിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സൈനിക ഉദ്യോഗസ്ഥനായ പ്രദീപ് ഗുജറാത്തിലാണ്. പ്രദീപ് - ഷീജ ദമ്പതികള്‍ക്ക് 17 വയസ്സുള്ള ഒരു മകനുമുണ്ട്. സ്വാമിനാഥനൊപ്പം കൊല്ലപ്പെട്ട ഭാര്യ പ്രേമകുമാരിയുടെ സഹോദരപുത്രിയാണു ഷീജയെങ്കിലും ഇവര്‍ തമ്മില്‍ യോജിപ്പില്‍ അല്ലായിരുന്നു. അതിനാല്‍ സ്വന്തം നാടായ തേനൂരിലാണു ഷീജ കൂടുതലും താമസിച്ചിരുന്നത്. ഇതിനു സമീപത്താണ് സദാനന്ദന്‍ വാടകയ്ക്ക് കഴിഞ്ഞിരുന്നത്. ആറു മാസമായാണ് ഇവര്‍ തമ്മില്‍ ബന്ധമുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം.

ഷീജയുടെ നിരവധി ചിത്രങ്ങള്‍ സദാനന്ദന്റെ മൊെബെലില്‍ ഉണ്ടായിരുന്നു. സദാനന്ദന്‍ മൊെബെലില്‍ സ്‌ക്രീന്‍ സേവറായി ഷീജയുടെ ചിത്രംവച്ചത് ഒരിക്കല്‍ ഷീജയുടെ മകന്റെ സുഹൃത്ത് കണ്ടതോടെ ഈ ബന്ധം വീട്ടില്‍ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്നാണ് ഷീജയും സദാനന്ദനും ചേര്‍ന്ന് സ്വാമിനാഥനെയും ഭാര്യയെയും കൊല്ലാന്‍ തീരുമാനം എടുത്തതെന്നാണ് പോലീസ് സംശയിക്കുന്നത്. വാതിലുകളൊന്നും തകര്‍ക്കാതെ കൊലയാളി രാത്രി വീട്ടിനുള്ളില്‍ കയറിയതെങ്ങനെ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ബോധം വീണ്ടെടുത്തെങ്കിലും ഒന്നും പറയാതിരുന്ന ഷീജയുടെ മൊെബെല്‍ കോളുകളും ഇതിനിടെ പരിശോധിച്ചു. തേനൂരില്‍നിന്ന് തോലന്നൂരിലേക്കു പുറപ്പെട്ടപ്പോള്‍ സദാനന്ദന്‍, ഷീജയെ ഫോണില്‍ വിളിച്ചിരുന്നെന്നു ഇതില്‍ നിന്നും വ്യക്തമാകുകയായിരുന്നു.

ഷീജയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ദമ്പതികളെ കൊലപ്പെടുത്തിയതെന്നു തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു സംഭവം പ്‌ളാന്‍ ചെയ്തത്. െവെകിട്ട് ഏഴോടെ തോലന്നൂരിലെത്തിയ സദാനന്ദന്‍ രാത്രി 12.30 വരെ ഇവരുടെ വീടിനുസമീപം കാത്തുനിന്നു. അതിനിടയില്‍ ഷീജയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നില്ലെന്നാണു വിവരം. സംഭവത്തിനുശേഷം ഷീജയുടെ മാലയും വളയും സദാനന്ദന്‍ കൊണ്ടുപോയി. മോഷണശ്രമം നടക്കാതിരുന്നതും വാതിലുകളൊന്നും തകര്‍ക്കാതെ കുറ്റവാളി അകത്തുകടന്നതും കരുതിക്കൂട്ടി വസ്ത്രങ്ങള്‍ വലിച്ചുവാരിയിട്ടതും മുളകുപൊടി വിതറിയതുമൊക്കെയാണ് പോലീസിനു സംശയമുണ്ടാക്കിയത്. തുടര്‍ന്ന് ഷീജയുടെ മൊെബെല്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഓഗസ്റ്റിനുശേഷം ഷീജയും സദാനന്ദനും പുതിയ നമ്പറുകളില്‍നിന്നാണു വിളിച്ചതെന്ന് തെളിഞ്ഞു.

സദാനന്ദന്റെ പഴയ നമ്പറില്‍ നിന്നുള്ള രണ്ടു വിളികളും ഇതിനിടയില്‍ കണ്ടെത്തി. ഇതോടെ സദാനന്ദനെ കസ്റ്റഡിയിലെടുത്തു. ഭര്‍തൃവീട്ടുകാരെ ഇല്ലാതാക്കാനുള്ള തീരുമാനം ഷീജയുടേതാണെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. വീട്ടിലെ കാര്യസ്ഥനാക്കാമെന്നു വാഗ്ദാനം ചെയ്തതായും ഇയാള്‍ വെളിപ്പെടുത്തിയെന്ന് അറിയുന്നു.

ഇന്നലെ രാവിലെ ആറരയോടെ പാലുമായെത്തിയ സ്ത്രീയാണ് അടുക്കളമുറിയില്‍ കെട്ടിയിടപ്പെട്ട നിലയില്‍ ഷീജയെ കണ്ടെത്തിയത്. അടുക്കളവാതില്‍ തുറന്നുകിടക്കുകയായിരുന്നു. ഉടനെ സമീപത്തു താമസിക്കുന്ന സ്വാമിനാഥന്റെ സഹോദരന്‍ ചന്ദ്രനെ വിവരം അറിയിച്ചു. അയല്‍ക്കാരും ബന്ധുക്കളും എത്തിയപ്പോഴാണ് സ്വീകരണമുറിയില്‍ സ്വാമിനാഥന്റെ മൃതദേഹം കണ്ടത്. വയറിന്റെ ഇരുവശങ്ങളിലും നെഞ്ചിനു നടുവിലും കുത്തേറ്റിരുന്നു. കുടല്‍ പുറത്തുവന്ന നിലയിലാണ്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചിരുന്നു. കിടപ്പുമുറിയിലാണ് പ്രേമകുമാരിയുടെ മൃതദേഹം കണ്ടത്. ഇവരെ ശ്വാസംമുട്ടിക്കുകയും വയറില്‍ കുത്തുകയും ചെയ്തിട്ടുണ്ടെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി: എം.ആര്‍. അജിത്കുമാര്‍ പറഞ്ഞു.

അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്നാണ് ഷീജയെ ആശുപത്രിയിലേക്ക് മാറ്റിയത്. വീട്ടില്‍ പലേടത്തും മുളകുപൊടി വിതറിയിരുന്നു. വസ്ത്രങ്ങള്‍ വലിച്ചുവാരിയിട്ടിരുന്നു. വാതിലുകളൊന്നും തകര്‍ക്കാതെ കൊലയാളി രാത്രി വീട്ടിനുള്ളില്‍ കയറിയതെങ്ങനെ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ബോധം വീണ്ടെടുത്തെങ്കിലും ഒന്നും പറയാതിരുന്ന ഷീജയുടെ മൊെബെല്‍ കോളുകളും ഇതിനിടെ പരിശോധിച്ചു. തേനൂരില്‍നിന്ന് തോലന്നൂരിലേക്കു പുറപ്പെട്ടപ്പോള്‍ സദാനന്ദന്‍, ഷീജയെ ഫോണില്‍ വിളിച്ചിരുന്നെന്നു വ്യക്തമായി. ജില്ലാ ക്രൈം സ്‌ക്വാഡാണ് മണിക്കൂറുകള്‍ക്കകം സദാനന്ദനിലേക്ക് അന്വേഷണം എത്തിച്ചത്. ഷീജ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തിലാണ്.

Ads by Google
Thursday 14 Sep 2017 10.47 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW