Wednesday, November 22, 2017 Last Updated 4 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 09.35 AM

തമിഴ്‌നാട്ടില്‍ കമല്‍ ഹാസ്സന്‍ ചെങ്കൊടി പാറിക്കുമോ?; രാഷ്ട്രീയ പ്രഖ്യാപനം ഈ മാസം

uploads/news/2017/09/145936/kamal.jpg

ചെന്നൈ: കമല്‍ ഹാസ്സന്റെ രാഷട്രീയ പ്രവേശനവും പാര്‍ട്ടി രൂപീകരണവും ഉടനെന്ന് അഭ്യൂഹം ശക്തമാകുന്നു. വിജയദശമി ദിനത്തിലോ ഗാന്ധി ജയന്തി ദിനത്തിലോ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകള്‍. എന്നാല്‍ വിഷയത്തില്‍ കമല്‍ പ്രതികരിച്ചിട്ടില്ല. പക്ഷേ രാഷ്ട്രീയത്തിലേയ്ക്കുടന്‍ ഇറങ്ങുമെന്ന സൂചനകള്‍ കമല്‍ വ്യക്തമാക്കി കഴിഞ്ഞു.

അണ്ണാ ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിക്കുകയും മനസ്സു വെച്ചാല്‍ ഞാനും മന്ത്രിയാകുമെന്ന തരത്തിലുള്ള ട്വീറ്റുകളിലൂടെയുമാണ് കമല്‍ ആദ്യം രംഗത്തെത്തിയത്. പിന്നീട് സുഹൃത്തിന്റെ മകളുടെ വിവാഹ ചടങ്ങിനിടെ നിയമസഭാ മന്ദിരമായ സെന്റ് ജോര്‍ജ് കോട്ടയെ സൂചിപ്പിച്ച് ഫോര്‍ട്ടിലേയ്ക്ക് മാര്‍ച്ച് ചെയ്യാന്‍ സമയമായെന്നും പറഞ്ഞിരുന്നു. അതിനു ശേഷമാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചത്. പിന്നീട് തന്റേത് കാവി രാഷ്ട്രീയമല്ലെന്ന് പറഞ്ഞ് ബിജെപി വിരുദ്ധ നിലപാടും വ്യക്തമാക്കി. പിണറായി വിജയന്‍ തന്റെ ഹീറോ ആണെന്നും കമല്‍ പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പുള്ള കളമൊരുക്കലായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

16-ാം തിയതി കോഴിക്കോട് സിപിഎം അനുകൂല സംഘടന സംഘടപ്പിക്കുന്ന ദേശീയ ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ കമല്‍ ഹാസ്സന്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് താന്‍ അറിഞ്ഞിട്ടില്ലെന്നും, ആരും ക്ഷണിച്ചിട്ടില്ലെന്നും കമല്‍ ട്വീറ്റ് ചെയ്തു. എല്ലാ ശനിയാഴ്ചകളിലും ഞാന്‍ ബിഗ് ബോസ് പരിപാടിയുടെ തിരക്കിലായിരിക്കും. കോഴിക്കോടിലെ പരിപാടിക്ക് ആശംസകള്‍ എന്നും കമല്‍ പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW