Tuesday, September 26, 2017 Last Updated 53 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 09.31 AM

ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്: പോലീസിനെതിരായ വിമര്‍ശനത്തിലും പ്രതീക്ഷ; സി.ബി.ഐ അന്വേഷണവും പരിഗണനയില്‍

അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായ ഘട്ടത്തില്‍ ജാമ്യം നിഷേധിക്കുന്നതിന് പ്രോസിക്യൂഷന്‍ നേരത്തെ ഉന്നയിച്ച തടസ്സങ്ങള്‍ക്ക് പ്രസക്തിയുണ്ടാവില്ല എന്ന പ്രതീക്ഷയിലാണ് ദിലീപ്. ഇന്നലെ നാദിര്‍ ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തില്‍ പോലീസിനെതിരെ കോടതി നടത്തിയ വിമര്‍ശനങ്ങളും ദിലീപിന് പുതിയ പ്രതീക്ഷ നല്‍കുന്നു.
dileep

കൊച്ചി: നടിയെ ആക്രമിച്ചതിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യാപേക്ഷയ്ക്കായി ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ഇത് നാലാം തവണയാണ് ദിലീപ് ജാമ്യത്തിന് കോടതിയെ സമീപിക്കുന്നത്. നേരത്തെ ദിലീപിന്റെ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ടു തവണ ഹൈക്കോടതിയും തള്ളിയിരുന്നു. അറസ്റ്റിലായി 65 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് വീണ്ടും കോടതിയെ സമീപിക്കുന്നത്.

അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായ ഘട്ടത്തില്‍ ജാമ്യം നിഷേധിക്കുന്നതിന് പ്രോസിക്യൂഷന്‍ നേരത്തെ ഉന്നയിച്ച തടസ്സങ്ങള്‍ക്ക് പ്രസക്തിയുണ്ടാവില്ല എന്ന പ്രതീക്ഷയിലാണ് ദിലീപ്. ഇന്നലെ നാദിര്‍ ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തില്‍ പോലീസിനെതിരെ കോടതി നടത്തിയ വിമര്‍ശനങ്ങളും ദിലീപിന് പുതിയ പ്രതീക്ഷ നല്‍കുന്നു.

എന്നാല്‍ കേസന്വേഷണം അനന്തമായി നീളില്ലെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം നല്‍കുമെന്നാണ് ഇന്നലെ പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് ദിലീപിന്റെ സ്വഭാവിക ജാമ്യം തടയാനുള്ള എല്ലാ ശ്രമവും പ്രോസിക്യുഷന്റെ ഭാഗത്തുനിന്നുമുണ്ടാകും. ഇനി 25 ദിവസം കൂടി മാത്രമാണ് അതിനുള്ളത്. ഇതിനുള്ളില്‍ നിര്‍ണായകമായ ഏതെങ്കിലും അറസ്റ്റിനുള്ള സാധ്യതയും കാണുന്നില്ല. ഗൂഢാലോചന കേസ് ദിലീപില്‍ മാത്രമായി ഒതുക്കി കുറ്റപത്രം നല്‍കാനാവും പോലീസിന്റെ നീക്കം.

അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്ന സ്വകാര്യ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ദിലീപിന്റെ അറസ്റ്റിനു പിന്നില്‍ അഡആ്വ.ബി.എ ആളൂര്‍ ആണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW