Tuesday, September 26, 2017 Last Updated 51 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 08.43 AM

കോട്ടയത്ത് ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു; മരണ​ക്കെണിയായി നാഗമ്പടം പാലം

പേരൂര്‍ സ്വദേശി ബിനുവാണ് മരിച്ചത്.
accident

കോട്ടയം: നാഗമ്പടത്ത് ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പേരൂര്‍ സ്വദേശി ബിനുവാണ് മരിച്ചത്. എം.സി റോഡില്‍ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് മാസത്തിനിടെ നാഗമ്പടം- എം.സി റോഡിലുണ്ടാകുന്ന നാലാമത്തെ അപകട മരണമാണിത്.

കോട്ടയം ഭാഗത്തുനിന്ന് വരികയായിരുന്ന ലോറി ഏറ്റുമാനൂരില്‍ നിന്നും കോട്ടയം ഭാഗത്തേക്ക് വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. നാഗമ്പടം പാലത്തിന്റെ പണി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഈ ഭാഗത്ത് വലിയ ഗതാഗക്കുരുക്ക് പതിവാണ്. രാവിലെ കനത്ത മഴയുമുണ്ടായിരുന്നു. ഈ ഭാഗത്ത് റോഡ് തകര്‍ന്നുകിടക്കുന്നതും അപകടം പതിവാക്കുന്നു.

നാഗമ്പടം പാലത്തില്‍ ഗതാഗതം നിയന്ത്രിക്കാന്‍ ട്രാഫിക് പോലീസിന്റെ സാന്നിധ്യവും പലപ്പോഴും ഉണ്ടാകാറില്ല.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW