Tuesday, September 26, 2017 Last Updated 50 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 08.42 AM

2024ല്‍ പാരീസ് ഒളിമ്പിക്‌സ്, 28ല്‍ ലോസ് ആഞ്ജല്‍സിലും; രണ്ട് ഒളിമ്പിക് വേദികള്‍ ഒന്നിച്ച് പ്രഖ്യാപിച്ച് ഐഒസി

Olympic Games, Paris & LA

ലിമ: കാത്തിരുന്ന് ഒടുവില്‍ പാരിസ് ഒളിമ്പിക്‌സ് വേദിയാകുന്നു. 2024ലെ ഒളിമ്പിക്‌സ് പാരീസിലും 2028ലേത് ലോസ് ആജ്ഞലിസിലും നടത്താന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

ഇതാദ്യാമായാണ് വരുന്ന രണ്ട് ഒളിമ്പിക് വേദികള്‍ ഒന്നിച്ച് പ്രഖ്യാപിക്കുന്നത്. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസിലും അമേരിക്കയുടെ സ്വന്തം നഗരമായ ലോസ് ആഞ്ജിലിസിലും ഇത് മൂന്നാം തവണയാണ് ഒളിമ്പിക്‌സിനെ സ്വീകരിക്കുവാന്‍ ഒരുങ്ങുന്നത്.

Olympic Games, Paris & LA

2016ലും 2020ലും പാരീസ് വേദിയാകുമെന്ന് കരുതിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇരു നഗരങ്ങളേയും സംബന്ധിച്ച് ഇത് ചരിത്രപരമായ നേട്ടമാണെന്ന് അന്താരാഷ്ട്ര ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു.

പാരീസ് മേയര്‍ ആനി ഹിഡാല്‍ഗോ, ലോസ് ആഞ്ജിലിസ് മേയര്‍ എറിക് ഗാരറ്റ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 2020ല്‍ ജപ്പാന്‍ നഗരമായ ടോക്കിയോയാണ് ആതിഥേയത്വം വഹിക്കുന്നത്.

Ads by Google
Advertisement
Thursday 14 Sep 2017 08.42 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW