Tuesday, September 26, 2017 Last Updated 49 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 14 Sep 2017 08.40 AM

അര്‍ധരാത്രി നാട്ടുകാര്‍ പിടികൂടിയ പെണ്‍രൂപത്തിനുള്ളില്‍ പുരുഷന്‍; ചോദ്യം ചെയ്യലിനിടെ പോലീസിന്റെ കണ്ണു തള്ളിച്ച വെളിപ്പെടുത്തല്‍

uploads/news/2017/09/145927/man.jpg

കാഞ്ഞങ്ങാട്: അര്‍ധ രാത്രി കഴിഞ്ഞ് റോഡിലൂടെ തനിച്ച് നടന്നു നീങ്ങിയ സ്ത്രീയെ സംശയാസ്പദമായി നാട്ടുകാര്‍ തടഞ്ഞതോടെ കണ്ടത് പെണ്‍വേഷം ധരിച്ച യുവാവിനെ. സ്ത്രീ നടന്നു പോകുന്നതില്‍ സംശയം തോന്നിയ നാട്ടുകാര്‍ സംഘടിച്ച് തടഞ്ഞു നിര്‍ത്തുകയായിരുന്നു. ചുരിദാറിനുള്ളിലെ പുരുഷ രൂപത്തെ കണ്ട് നാട്ടുകാരും ഞെട്ടി. ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. ഇതോടെ പോലീസില്‍ വിവരം അറിയിച്ചു. ചൊവ്വാഴ്ച രാത്രി കാഞ്ഞങ്ങാട് ആറങ്ങാടിയിലായിരുന്നു സംഭവം.

മഹാരാഷ്ട്രയില്‍ നിന്നു വന്ന ചരക്ക് ലോറിയുടെ ഡ്രൈവറാണിയാള്‍. കൊച്ചിയിലേയ്ക്ക് പോകവേ കാഞ്ഞങ്ങാട് വിശ്രമിക്കാന്‍ വണ്ടി നിര്‍ത്തുകയായിരുന്നു. പോലീസ് ലോറി പരിശോധിച്ചപ്പോള്‍ വസ്ത്രങ്ങളിലധികവും സ്ത്രീകളുടേതായിരുന്നു. ചോദ്യം ചെയ്യലില്‍ തനിക്ക് സ്ത്രീയായി ജീവിക്കാനാണ് ഇഷ്ടമെന്ന് ഇയാള്‍ പറഞ്ഞു. ഇടയ്ക്കിടെ പെണ്ണാണെന്ന തോന്നല്‍ ശക്തമാകാറുണ്ട്. അതിനാലാണ് സ്ത്രീകളുടെ വസ്ത്രങ്ങള്‍ ധരിക്കുന്നതെന്നും പറഞ്ഞു. മറ്റു ദുരൂഹതകളൊന്നും ഇല്ലാത്തതിനാലും ഇയാളെക്കുറിച്ച് ആര്‍ക്കും പരാതിയില്ലാത്തതിനാലും യുവാവിനെ വിട്ടയച്ചു.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW