Sunday, November 19, 2017 Last Updated 20 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 11.27 PM

ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ 41 ഒഴിവുകള്‍

ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌ട്സില്‍ 41 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. എട്ട്‌ തസ്‌തികകളിലായാണ്‌ ഒഴിവുകള്‍. പ്രോസസ്‌ ഓപ്പറേറ്റര്‍ ട്രെയിനി തസ്‌തികയിലാണ്‌ കൂടുതല്‍ ഒഴിവുകള്‍ - 29.

എണ്ണം, തസ്‌തിക, ഒഴിവ്‌, യോഗ്യത, പ്രായം എന്ന ക്രമത്തില്‍ ചുവടെ.

ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍: 1. ജനറല്‍ മെഡിസിനില്‍ എം.ഡി., ഇന്‍ഡസ്‌ട്രിയല്‍ ഹെല്‍ത്തില്‍ കുറഞ്ഞത്‌ മൂന്നുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ്‌/ഡിപ്ലോമ. മെഡിക്കല്‍ ഓഫീസറായി മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം, അല്ലെങ്കില്‍ എം.ബി.ബി.എസും ഇന്‍ഡസ്‌ട്രിയല്‍ ഹെല്‍ത്തില്‍ കുറഞ്ഞത്‌ മൂന്നുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ്‌/ഡിപ്ലോമയും. മെഡിക്കല്‍ ഓഫീസറായി അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവും. 45 വയസ്‌.

മാനേജര്‍ (സിവില്‍): 1 (പ്രതീക്ഷിത ഒഴിവ്‌) സിവില്‍ എന്‍ജിനീയറിംഗില്‍ ഫസ്‌റ്റ് ക്ലാസ്‌ ബിരുദം (സിവില്‍ എന്‍ജിനീയറിംഗ്‌/ബിസിനസ്‌ മാനേജ്‌മെന്റില്‍ പി.ജി. ഉള്ളവര്‍ക്ക്‌ മുന്‍ഗണന). ഏഴുവര്‍ഷത്തെ പരിചയം, 40 വയസ്‌.

മാനേജ്‌മെന്റ്‌ ട്രെയിനി (ഫിനാന്‍സ്‌): 2. ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ ഓഫ്‌ ഇന്ത്യ/ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ കോസ്‌റ്റ് അക്കൗണ്ടന്റ്‌ ഓഫ്‌ ഇന്ത്യയുടെ ഫൈനല്‍ എക്‌സാമിനേഷന്‍ പാസായിരിക്കണം. ഐ.സി.എസ്‌.ഐ.യില്‍ അംഗത്വം/എം.ബി.എ. ഉള്ളവര്‍ക്ക്‌ മുന്‍ഗണന. 26 വയസ്‌.

മാനേജ്‌മെന്റ്‌ ട്രെയിനി (സിവില്‍): 1 (പ്രതീക്ഷിതം). സിവില്‍ എന്‍ജിനീയറിംഗില്‍ കുറഞ്ഞത്‌ 70 ശതമാനം മാര്‍ക്കോടെ ബിരുദം. സിവില്‍ എഞ്ചിനീയറിംഗ്‌/ബിസിനസ്‌ മാനേജ്‌മെന്റില്‍ പി.ജി. ഉള്ളവര്‍ക്ക്‌ മുന്‍ഗണന. 26 വയസ്‌.

മാനേജ്‌മെന്റ്‌ ട്രെയിനി (കെമിക്കല്‍): 2. കെമിക്കല്‍ എന്‍ജിനീയറിങ്‌/കെമിക്കല്‍ ടെക്‌നോളജിയില്‍ കുറഞ്ഞത്‌ 70 ശതമാനം മാര്‍ക്കോടെ ബിരുദം. ബിസിനസ്‌ മാനേജ്‌മെന്റ്‌/പ്ര?ഡക്ഷന്‍ എന്‍ജിനീയറിങ്‌/കെമിക്കല്‍ എന്‍ജിനീയറിങ്‌/കെമിക്കല്‍ ടെക്‌നോളജിയില്‍ പി.ജി. ഉള്ളവര്‍ക്ക്‌ മുന്‍ഗണന, 26 വയസ്‌.

ഇന്‍സ്‌ട്രുമെന്റ്‌ മെക്കാനിക്‌: 4. ഇന്‍സ്‌ട്രുമെന്റ്‌ മെക്കാനിക്‌സ്/ഇലക്‌ട്രോണിക്‌സില്‍ ഐ.ടി.ഐ./തത്തുല്യം. നാലുവര്‍ഷത്തെ പരിചയം. അല്ലെങ്കില്‍ ഫിസിക്‌സില്‍ ബിരുദം/ഇന്‍സ്‌ട്രുമെന്റേഷനിലോ ഇലക്‌ട്രിക്കലിലോ ഇലക്‌ട്രോണിക്‌സിലോ ഡിപ്ലോമ, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം, 36 വയസ്‌.

മെക്കാനിസ്‌റ്റ്: 1. ടര്‍ണര്‍ ട്രേഡില്‍ ഐ.ടി.ഐ./തത്തുല്യവും നാലുവര്‍ഷത്തെ പരിചയവും. 36 വയസ്‌.

പ്രോസസ്‌ ഓപ്പറേറ്റര്‍: 29, കെമിസ്‌ട്രിയില്‍ ഫസ്‌റ്റ് ക്ലാസോടെ അംഗീകൃത സര്‍വകലാശാലാ ബിരുദം/കെമിക്കല്‍ എന്‍ജിനീയറിങിലോ ടെക്‌നോളജിയിലോ സര്‍ക്കാര്‍/അംഗീകൃത സ്‌ഥാപനത്തില്‍നിന്ന്‌ ഫസ്‌റ്റ് ക്ലാസോടെ നേടിയ ത്രിവത്സര ഡിപ്ലോമ. 25 വയസ്‌.

ഇന്‍സ്‌ട്രുമെന്റ്‌ മെക്കാനിക്‌ തസ്‌തികയിലെ ഒഴിവുകളില്‍ ഒന്ന്‌ എസ്‌.സി. വിഭാഗത്തിനും പ്രോസസ്‌ ഓപ്പറേറ്റര്‍ തസ്‌തികയില്‍ ഓരോന്നുവീതം ധീവര, പട്ടികജാതിക്കാരില്‍നിന്നു പരിവര്‍ത്തനം ചെയ്‌ത ക്രിസ്‌ത്യാനികള്‍ എന്നിവര്‍ക്ക്‌ സംവരണം ചെയ്‌തതാണ്‌.

പ്രായം 2017 ജൂണ്‍ ഒന്നു വച്ചാണ്‌ കണക്കാക്കുന്നത്‌. ഉയര്‍ന്ന പ്രായപരിധിയില്‍ സംവരണ വിഭാഗങ്ങള്‍ക്ക്‌ ചട്ടപ്രകാരം ഇളവുണ്ടാകും. മാനേജ്‌മെന്റ്‌ ട്രെയിനി തസ്‌തികകളില്‍ പി.ജിക്കാര്‍ക്ക്‌ രണ്ടു വര്‍ഷത്തെയും ഇളവ്‌ അനുവദിക്കും. വിശദവിവരങ്ങള്‍ക്ക്‌ www.travancoretitanium.com എന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

വിലാസം: The Dy. General Manager (HR), Travancore Titanium Proudcts Lt,d Kochuveli, Thiruvananthapuram 695 021. �-�-�-��-�� ��-�-J �APLICATION FOR THE POST OF............ എന്നെഴുതി തസ്‌തിക രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 3.

Ads by Google
Wednesday 13 Sep 2017 11.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW