Tuesday, September 26, 2017 Last Updated 19 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 08.58 PM

ഫാ. ടോം ഉഴുന്നാലിലില്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി

Pope Francis , Fr Tom Uzhunnalil

വത്തിക്കാന്‍ സിറ്റി: ഐഎസ് തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിലില്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. സലേഷ്യന്‍ സഭാ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തടവില്‍ നിന്ന് മോചിതനായി മസ്‌കറ്റില്‍ എത്തിയ ഫാ. ടോം വത്തിക്കാനിലേക്കാണ് പോയത്. അവിടെ സലേഷ്യന്‍ സഭയുടെ സംരക്ഷണയിലാണ് അദ്ദേഹം കഴിയുന്നത്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചികിത്സയ്്ക്ക് വേണ്ടി കൂടിയാണ് ടോം വത്തിക്കാനില്‍ എത്തിയത്. വത്തിക്കാനില്‍ എത്തിയ ഉടന്‍ തന്നെ ചാപ്പലില്‍ ചെന്ന് പ്രാര്‍ത്ഥിക്കാനും കുര്‍ബാന അര്‍പ്പിക്കാനും അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കും പരിശോധകള്‍ക്കും വിധേയനാകേണ്ടതിനാല്‍ അത് അനുവദിച്ചില്ല. എന്നാല്‍ കുമ്പസരിക്കണമെന്ന ആവശ്യം അംഗീകരിച്ചു.

ഒന്നര വര്‍ഷത്തെ തടവിന് ശേഷം ഇന്നലെയാണ് ഫാ. ടോമിനെ ഭീകരര്‍ മോചിപ്പിച്ചത്. വത്തിക്കാന്റെ നിര്‍ദ്ദേശ പ്രകാരം ഒമാന്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. വത്തിക്കാന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇടപെട്ടതെന്ന് ഒമാന്‍ സുല്‍ത്താന്‍ സ്ഥിരീകരിച്ചിരുന്നു.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW