Tuesday, February 20, 2018 Last Updated 24 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 08.46 PM

കാറുകളുടെ വില വര്‍ധിപ്പിച്ചതായി ടൊയോട്ട അറിയിച്ചു

uploads/news/2017/09/145701/toyota.jpg

കാറുകളുടെ വില വര്‍ധിപ്പിച്ചതായി ടൊയോട്ട അറിയിച്ചു. സെപ്തംബര്‍ 12 മുതല്‍ ഇന്നോവ, ഫോര്‍ച്യൂണര്‍, കൊറോള, എത്തിയോസ് കാറുകളുടെ വില വര്‍ധിച്ചതായാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്.

മിഡ്സൈസ് സെഡാനുകള്‍ക്കും, ആഢംബര കാറുകള്‍ക്കും, എസ്യുവികള്‍ക്കും മേലുള്ള ജി.എസ്.ടിയും സെസും ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് വില വര്‍ധിപ്പിക്കുന്നതെന്നാണ് കമ്പനി അറിയിച്ചത്. രണ്ട് മുതല്‍ ഏഴ് ശതമാനം വരെയാണ് സെസ് വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍ എത്തിയോസ് ലിവ, എത്തിയോസ് ക്രോസ് മുതലായ ചെറുകാറുകളുടെയും ഹൈബ്രിഡുകളുടെയും വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

Ads by Google
TRENDING NOW