Tuesday, September 26, 2017 Last Updated 17 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 07.44 PM

ജീവിതത്തില്‍ ഏറ്റവും പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്ന ഭാഗ്യം അതാണ്: മഞ്ജു വാര്യര്‍ തുറന്നു പറയുന്നു

uploads/news/2017/09/145696/manju-wraeer.jpg

മലയാളത്തിലെ എല്ലാ സൂപ്പര്‍ നടന്മാരുടെയും നായികയായ ആളാണു മഞ്ജു വാര്യര്‍ എന്നാല്‍ മമ്മൂട്ടിയുടെ മാത്രം നായികയാകാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടില്ല. ഈ രണ്ടാം വരവിലും മോഹന്‍ലാലിനൊപ്പം അഭിനയിച്ചു എങ്കിലും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞില്ല. തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നു മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നതാണെന്നു മഞ്ജു വാര്യര്‍ പറയുന്നു. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണു താരം ഇതു പറഞ്ഞത്. പണ്ടും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ വല്ല്യ ആഗ്രഹമായിരുന്നു. അന്ന് അതു നടന്നില്ല.

തിരിച്ചു വന്നശേഷവും ഏറ്റവും ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് മമ്മൂക്ക എന്ന മഹാനടന്റെ ഒപ്പം ഒരു ഫ്രെയിമില്‍ നില്‍ക്കാന്‍. ആ ഭാഗ്യം ഒന്നു വേറെ തന്നെയാണ് എന്നു മഞ്ജു പറയുന്നു. ഇത്ര നന്നായി സൗന്ദര്യം സൂക്ഷിക്കുന്ന, ഹാന്‍സം ആയ മെഗാസ്റ്റാര്‍ വേറെ ആരുണ്ട് എന്നു മഞ്ജു ചോദിക്കുന്നു. അങ്ങനെയൊരു സിനിമ ആരെങ്കിലും സൃഷ്ടിക്കട്ടെ. കൂടെ അഭിനയിക്കാനുള്ള അനുവാദം മമ്മൂക്ക തരട്ടെ, ജീവിതത്തില്‍ ഏറ്റവും പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കുന്ന ഭാഗ്യമാണ് അത് എന്നു മഞ്ജു പറയുന്നു.

Ads by Google
Advertisement
Wednesday 13 Sep 2017 07.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW