Tuesday, September 26, 2017 Last Updated 10 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 07.44 PM

പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ബുഗാട്ടി ഷിറോണ്‍

bugatti chiron

പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ബുഗാട്ടി ഷിറോണ്‍. മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കൈവരിച്ച പ്രൊഡക്ഷന്‍ കാര്‍ എന്ന റെക്കോര്‍ഡാണ് ബുഗാട്ടി ഷിറോണ്‍ സ്വന്തമാക്കിയത്. 41.96 സെക്കന്ഡിലാണ് ഈ വേഗത കൈവരിച്ചത്. 2018-ല്‍ ഷിറോണിന്റെ ടോപ് സ്പീഡിനെ ലോകത്തിന് മുന്‍പില്‍ അവതരിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

മുന്‍ ഫോര്‍മുല വണ്‍ ഡ്രൈവര്‍ യുവാന്‍ പാബ്ലോ മൊണ്‍ടോയയാണ് റെക്കോര്‍ഡിലേക്ക് ബുഗാട്ടി ഷിറോണിനെ നയിച്ചത്. മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത കൈവരിച്ചതിന് ശേഷം തിരികെ പൂജ്യം വേഗതയിലെത്താന്‍ പെട്ടെന്ന് തന്നെ ഷിറോണിന് സാധിച്ചു. ക്വാഡ് ടര്‍ബോ W16 കരുത്തിലാണ് വോള്‍ക്‌സ്വാഗണ്‍ ഗ്രൂപ് വാഹനത്തിന് ഒരുക്കിയിരിക്കുന്നത്.

പൂജ്യത്തില്‍ നിന്ന് 400 വീണ്ടും പൂജ്യത്തില്‍ എത്തുന്നത് കമ്പ്യൂട്ടറില്‍ കണക്ക് എടുത്ത് ലോകത്തിലെ ആദ്യത്തെ ബ്രാന്‍ഡാണ് ബുഗാട്ടി ഷിറോണ്‍ എന്ന് ബുഗാട്ടി പ്രസിഡന്റ് വോള്‍ഫ്ഗാങ് ഡാര്‍ഹീമേര്‍ പറഞ്ഞു. നിങ്ങള്‍ ആദ്യമായി ഷിറോണ്‍ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക, ഇത് നിസാരമല്ല, അതിന്റെ വേഗതയും ശക്തിയും നിങ്ങള്‍ക്ക് മനസിലാകുമെന്ന് യുവാന്‍ പാബ്ലോ പറഞ്ഞു.

Ads by Google
Advertisement
Wednesday 13 Sep 2017 07.44 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW