Sunday, November 19, 2017 Last Updated 20 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Sep 2017 07.25 PM

ഒരു പ്രതിയുടെ ഭാര്യയുമായി ലിജോയ്ക്ക് ഉണ്ടായിരുന്ന അടുപ്പം വൈരാഗ്യമായി; ഹരിപ്പാട് കൊലപാതകത്തിന്റെ ചുരുളഴിയുന്നു

Haripad murder , crime

ആലപ്പുഴ: ഹരിപ്പാട് യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം വിവാഹേതര ബന്ധത്തിന്റെ തുടര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര അകംകുടി അരണപ്പുറം കറുകത്തറയില്‍ ലിജോ വര്‍ഗീസ് (29) ആണ് കൊല്ലപ്പെട്ടത്. ലിജോയെ വീട്ടില്‍ കയറി ഒരു സംഘം വെട്ടിക്കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട ലിജോയ്ക്ക് പ്രതികളിലൊരാളുടെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര അ​കം​കൂ​ടി ക​റു​ക​ത്ത​റ​യി​ൽ ശി​വാ​ന​ന്ദ​ന്‍റെ മ​ക​ൻ ശി​വ​പ്ര​സാ​ദ് (സു​നീ​ഷ്-31), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ ശി​വ​ലാ​ൽ (അ​നീ​ഷ്-28), അ​കം​കു​ടി ഉ​ള​ള​ന്നൂ​ർ ശി​വ​ദാ​സ​ന്‍റെ മ​ക​ൻ ഷി​ബു (പോ​ത്ത​ൻ ഷി​ബു -26), അ​കം​കു​ടി എ​ഴു​ത്തു​കാ​ര​ന്‍റെ വ​ട​ക്ക​തി​ൽ മു​കേ​ഷ് (മൂ​ങ്ങ മു​കേ​ഷ്- 30), അ​കം​കു​ടി അ​യ​നം വീ​ട്ടി​ൽ മ​നു (26), അ​കം​കു​ടി ശ്രീനി​വാ​സി​ൽ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ര​ഞ്ജി​ത്ത് (34), പി​ലാ​പ്പു​ഴ തോ​ട്ടു​ക​ട​വി​ൽ ഷാ​ജ​ഹാ​ന്‍റെ മ​ക​ൻ സു​മീ​ർ (മാ​ഹീ​ൻ-22) എന്നിവരാണ് ലിജോയെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ഇവരെ ഇന്നലെ അ​റ​സ്റ്റ് ചെ​യ്തു.

ഒന്ന് മുതല്‍ അഞ്ച് വരെ പ്രതികള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ആറാം പ്രതി രഞ്ജിത്ത് മറ്റ് പ്രതികളെ രക്ഷപെടാന്‍ സഹയിച്ചു. പ്രതികള്‍ രക്ഷപെട്ട ആംബുലന്‍സിന്റെ ഡ്രൈവറാണ് ഏഴാം പ്രതി സുമീര്‍. കൊലപാതകത്തിന് ശേഷം പ്രതികള്‍ ട്രെയിനില്‍ കായംകുളത്തേക്ക് രക്ഷപെട്ടു. അവിടെ നിന്ന് പ്രതികളുടെ സുഹൃത്തായ സുമീറിന്റെ ആംബുലന്‍സില്‍ ഏറണാകുളത്തേക്ക് കടക്കുകയായിരുന്നു.

എറണാകുളത്ത് എത്തിയ ശേഷം പ്രതികള്‍ പല വഴിക്ക് പിരിഞ്ഞു. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവടങ്ങളിലേക്കാണ് പ്രതികള്‍ രക്ഷപെട്ടത്. ഒളിവില്‍ കഴിയവെ പണം തീര്‍ന്നതിനെ തുടര്‍ന്ന് പ്രതികള്‍ എറണാകുളത്ത് ഒത്തുചേരുകയും രണ്ടാം പ്രതി ശിവലാലിന്റെ കുണ്ടന്നൂരിലുള്ള ഭാര്യ വീട്ടില്‍ പണത്തിനായി എത്തുകയും ചെയ്തു. ഇവിടെ വച്ചാണ് പ്രതികള്‍ പോലീസ് പിടിയിലായത്.

Ads by Google
Ads by Google
TRENDING NOW